എംഎസ് ധോനിയെ പത്മഭൂഷണ് ശുപാര്‍ശ ചെയ്തു

ധോണിക്ക് നേരത്തെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡ്, പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് - ബോര്‍ഡ് എകകണ്ഠമായാണ് ധോനിയുെട പേര് പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്‌ 
എംഎസ് ധോനിയെ പത്മഭൂഷണ് ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോനിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ബിസിസിഐ ശുപാര്‍ശ ചെയ്തു. പത്മാ പുരസ്‌കാരത്തിനായി ഇത്തവണ ബിസിസിഐ ധോനിയുടെ പേര് മാത്രമെ ശുപാര്‍ശ ചെയ്തിട്ടുള്ളു. ബോര്‍ഡ് ഏകകണ്ഠമായാണ് ധോനിയുടെ പേര് ശുപാര്‍ശ ചെയ്തത്. രാജ്യത്തെ മൂന്നാമത്തെ സിവിലിയന്‍ പുരസ്‌കാരമാണ് പത്മഭൂഷണ്‍.

ഇന്ത്യയ്ക്കായി രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് എംഎസ് ധോണി. കണക്കുകള്‍ വെച്ചുനോക്കിയാല്‍ ഇന്ത്യയുടെ മികച്ച ക്യാപ്റ്റനും ധോണിയാണ്. 2011ല ഏകദിന ലോകകപ്പും 2007ലെ  ട്വന്റി20 ലോകകപ്പും ധോണിയുടെ നായകത്വത്തിലാണ് സ്വന്തമാക്കിയത്. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌നയും ധോണിക്ക് ലഭിച്ചിട്ടുണ്ട്. അര്‍ജുന അവാര്‍ജും പത്മശ്രീ പുരസ്‌കാരവും ധോനിയെ തേടിയെത്തിയിട്ടുണ്ട്. 

36 കാരനായ ധോനി 303 ഏകദിന മത്സരങ്ങളില്‍ നിന്നായി 9737 റണ്‍സ് നേടിയിട്ടുണ്ട്. 90 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 4876 റണ്‍സാണ് ധോനിയുടെ നേട്ടം. 78 ട്വന്റി20 മത്സരങ്ങള്‍ കളിച്ച ധോണി 1212 റണ്‍സ് നേടിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കപില്‍ദേവ്, സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ്, ചന്ദ് ബോറെ, ദേവ്ദര്‍, സികെ നായിഡു, ലാലാ അമര്‍നാഥ് എന്നിവര്‍ക്കാണ് ക്രിക്കറ്റ് രംഗത്തുനിന്നും പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com