ഹ്യൂം, വിനീത്, ബെര്‍ബറ്റോവ്; ഇനി പറയൂ ഐഎസ്എല്ലിലെ ശക്തമായ മുന്നേറ്റ നിര ആരുടേതാണെന്ന്

ഇനി ഒരു ചോദ്യമാകാം. ഐഎസ്എല്‍ നാലാം സീസണിലെ ഏറ്റവും ശക്തമായ ആക്രമണ നിരയേതാണ്?  
ഹ്യൂം, വിനീത്, ബെര്‍ബറ്റോവ്; ഇനി പറയൂ ഐഎസ്എല്ലിലെ ശക്തമായ മുന്നേറ്റ നിര ആരുടേതാണെന്ന്

ഐഎസ്എല്ലിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം. തന്ത്രങ്ങളും, കണക്കകൂട്ടലുകളുമായി വേണ്ട താരങ്ങളെയെല്ലാം ടീമുകള്‍ തങ്ങളുടെ കുപ്പായത്തിലെത്തിച്ചു കഴിഞ്ഞു. പത്ത് ടീമുകളും അവസാനവട്ട ഒരുക്കത്തിലാണ്. നാലാം സീസണിലെ ഓരോ ടീമിലേക്കും എത്തിയിരിക്കുന്ന കളിക്കാരെ കുറിച്ച് വ്യക്തമായ ചിത്രം ഇപ്പോള്‍ തെളിയുകയും ചെയ്തു. ഇനി ഒരു ചോദ്യമാകാം. ഐഎസ്എല്‍ നാലാം സീസണിലെ ഏറ്റവും ശക്തമായ ആക്രമണ നിരയേതാണ്?  

മഞ്ഞപ്പട

വിനീതും, ബെര്‍ബറ്റോവും, ഹ്യൂമും മഞ്ഞക്കുപ്പായത്തിലെത്തുന്ന ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയല്ലാതെ മറ്റ് ഏത് നിരയ്ക്കാണ് ഇത്രയും മൂര്‍ച്ഛയുള്ളതെന്ന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ചോദിക്കും. കളി തുടങ്ങുന്നതിന് മുന്‍പ് തന്നെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയാണ് ലീഗിലെ ഏറ്റവും ശക്തരായ ആക്രമണ നിരയെന്ന് വിലയിരുത്തലുകള്‍ ഉയര്‍ന്നുകഴിഞ്ഞു. 

ഐഎസ്എല്ലിലെ ടോപ് സ്‌കോറര്‍ ഇയാന്‍ ഹ്യും മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങുന്നു എന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയ്ക്ക് ശക്തി കൂട്ടുന്നത്. ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ അഞ്ച് ഗോളുകളാണ് ഹ്യൂം നേടിയത്. പിന്നീടുള്ള രണ്ട് സീസണുകളിലായി അത്‌ലറ്റിക്കോ കല്‍ക്കത്തയ്ക്ക് വേണ്ടി 18 തവണ ഹ്യൂം വല ചലപ്പിച്ചു. 

ഹ്യൂമിനൊപ്പം അവസരങ്ങള്‍ മുതലെടുക്കാനും തക്ക സമയത്ത് ഗോള്‍വല ചലിപ്പിക്കാനും വിനീത് നില്‍ക്കുമ്പോള്‍ എതിര്‍ ടീമുകളുടെ പ്രതിരോധ നിരയ്ക്ക് കടുപ്പമേറും സീസണ്‍ ഫോര്‍. മധ്യനിരയില്‍ നിന്നും എതിര്‍ കാലുകളെ വെട്ടിച്ച് ബെര്‍ബറ്റോവ് പന്ത് ഹ്യൂമിലേക്കും, വിനീതിലേക്കും എത്തിക്കുക കൂടി ചെയ്താല്‍ കളി മെനഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ കപ്പില്‍ മുത്തമിടും. 

എഫ്‌സി പുനെ സിറ്റി

ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞാല്‍ ശക്തമായ മുന്നേറ്റ നിര അണിയിച്ചൊരുക്കിയിരിക്കുന്നത് എഫ്‌സി പുനെ സിറ്റിയാണ്. കഴിഞ്ഞ മൂന്ന് സീസണുകള്‍ എടുത്തു നോക്കിയാല്‍ ഏറ്റവും മോശം പ്രകടനം നടത്തിയിരിക്കുന്ന ടീമാണ് പുനെ. എന്നാല്‍ ഇത്തവണ കളി മാറ്റാന്‍ തന്നെ ലക്ഷ്യമിട്ടാണ് പുനെയുടെ വരവ്. 

കഴിവ് തെളിയിച്ച താരങ്ങളേയും, വിദേശത്ത് നിന്നും ചില വലിയ മുഖങ്ങളേയും പുനെ ഇത്തവണ ടീമിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ഏറ്റവും ആക്രമണകാരിയായിരുന്ന മാര്‍സിലിനോയാണ് പുനെയുടെ തുറുപ്പുചീട്ട്. എമിലിയാനോ, കീന്‍ ലെവിസ്, ഡിഗോ കാര്‍ലോസ് എന്നിവരും മാര്‍സിലിനോയ്ക്ക് ഒപ്പം ചേരുമ്പോള്‍ ആദ്യമായി സെമി കടക്കാന്‍ പുനെ ആക്രമണം അഴിച്ചുവിടും. 

ബംഗലൂരു എഫ്‌സി

ഈ സിസണിലെ ഇന്ത്യയിലെ ക്ലബുകളില്‍ ഒന്നാമന്‍ തങ്ങള്‍ തന്നെയെന്ന് തെളിയിക്കാന്‍ ലക്ഷ്യമിട്ടാണ് എഎഫ്‌സി കപ്പ് റണ്ണറപ്പുകളായ ബംഗലൂരു എഫ്‌സി കളിക്കൊരുങ്ങുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തിന് മറക്കാനാവാത്ത നിമിഷങ്ങള്‍ കുറച്ചുകാലം കൊണ്ടു തന്നെ ബംഗലൂരു എഫ്‌സി സമ്മാനിച്ചിട്ടുണ്ട്. 

ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കൊപ്പമാണ് ബാംഗ്ലൂര്‍ എഫ്‌സിയുടേയും വരവ്. സുനില്‍ ഛേത്രി അവരുടെ ഗോള്‍വേട്ടയ്ക്ക് നേതൃത്വം നല്‍കുമ്പോള്‍ കപ്പിലേക്കുള്ള ബംഗലൂരുവിന്റെ പോരാട്ടം കനത്തതാകും. ഛേത്രിക്കൊപ്പം മിന്നല്‍ വേഗത്തത്തില്‍ പായാന്‍ കരുത്തുള്ള ഉദന്ത സിങ്ങ്, മിക്കു എന്നിവര്‍ കൂടി ചേരുമ്പോള്‍ ബംഗലൂരു മുന്നേറ്റ നിര ശക്തമാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com