മറഡോണയുടെ കൈകള്‍ ഗോള്‍വല ചലിപ്പിച്ച സ്റ്റേഡിയം ഭൂകമ്പം തകര്‍ത്തു

ഫുട്‌ബോള്‍ ചരിത്രത്തില്‍ നിന്നും ഒരിക്കലും മായാന്‍ ഇടയില്ലാത്ത ആ മത്സരം നടന്ന സ്‌റ്റേഡിയവും ഭൂമികുലുക്കം തകര്‍ത്തു
മറഡോണയുടെ കൈകള്‍ ഗോള്‍വല ചലിപ്പിച്ച സ്റ്റേഡിയം ഭൂകമ്പം തകര്‍ത്തു

217 പേരുടെ ജീവനെടുത്തും ആയിരക്കണക്കിന് ജനങ്ങളുടെ വീടുകള്‍ തകര്‍ത്തുമായിരുന്നു മെക്‌സിക്കോയിലുണ്ടായ ഭൂമി കുലുക്കം പ്രഹരമേല്‍പ്പിച്ചത്. ആ ഭൂമി കുലുക്കത്തില്‍ ഫുട്‌ബോള്‍ ലോകത്തിന് കൂടി ആഘാതമേറ്റിട്ടുണ്ട്. 

1986ലെ ലോക കപ്പ് ഫുട്‌ബോളിലെ ഇംഗ്ലണ്ട്-അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ എന്നുമുണ്ടാകും. മറഡോണയുടെ കൈകൊണ്ടുള്ള ഗോള്‍ പിറന്ന മത്സരം. ഫുട്‌ബോള്‍ ചരിത്രത്തില്‍ നിന്നും ഒരിക്കലും മായാന്‍ ഇടയില്ലാത്ത ആ മത്സരം നടന്ന സ്‌റ്റേഡിയവും കഴിഞ്ഞ ദിവസമുണ്ടായ ഭൂമികുലുക്കം തകര്‍ത്തു. 

1970, 1986ലും എസ്റ്റാഡോ അസ്‌റ്റെക്കാ സ്‌റ്റേഡിയം ലോക കപ്പിന് വേദിയായിരുന്നു. മെക്‌സിക്കോ സിറ്റിയെ തകര്‍ത്ത ഭൂമി കുലുക്കത്തില്‍ ലോകത്തിലെ ശ്രദ്ധേയമായ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ഒന്നായ സ്‌റ്റേഡിയത്തിന് കാര്യമായ തകരാറുകളാണ് സംഭവിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com