കേരള ക്രിക്കറ്റിൽ പുതുചരിത്രമെഴുതി വനിതകൾ ; അണ്ടര്‍ 23 ട്വന്റി-20 കിരീടം കേരളത്തിന്

ആതിഥേയരായ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് കേരള വനിതകള്‍ കിരീടം ചൂടിയത്
കേരള ക്രിക്കറ്റിൽ പുതുചരിത്രമെഴുതി വനിതകൾ ; അണ്ടര്‍ 23 ട്വന്റി-20 കിരീടം കേരളത്തിന്

ഡല്‍ഹി: ദേശീയ അണ്ടര്‍ 23 വനിത ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യന്മാർ. ഫൈനലില്‍ ആതിഥേയരായ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് കേരള വനിതകള്‍ കിരീടം ചൂടിയത്. ദേശീയ തലത്തില്‍ കേരള വനിത ടീമിന്റെ ആദ്യ കിരീട നേട്ടമാണിത്. 

ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര നിശ്ചിത ഓവറിൽ നാല് വിക്കറ്റിന് 114 റണ്‍സ് നേടി. കേരളവനിതകളുടെ മികച്ച ബൗളിം​ഗാണ് ആതിഥേയരെ ചെറിയ സ്കോറിൽ പിടിച്ചുകെട്ടിയത്. മറുപടി ബാറ്റിം​ഗിനിറങ്ങിയ കേരളം ഒരു ഘട്ടത്തില്‍ 12 ഓവറില്‍ 50 റണ്‍സിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ച നേരിട്ടിരുന്നു. എന്നാൽ അ‍ഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അക്ഷയ-സജ്‌ന കൂട്ടുകെട്ടാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്.

ഗ്രൂപ്പ് ഘട്ടം മുതല്‍ തോല്‍വിയറിയാതെയായിരുന്നു കേരള വനികളുടെ മുന്നേറ്റം. തുടര്‍ച്ചയായ എട്ട് ജയങ്ങളോടെയാണ് ഫൈനലിലെത്തിയ കേരളം, കലാശപോരാട്ടത്തിലും ആ മികവ് തുടരുകയായിരുന്നു. ദേശീയ തലത്തിൽ കേരളത്തിന്‍റെ വനിതാ ടീം നേടുന്ന ആദ്യ കിരീടമാണിത്. സ്‌കോര്‍; മഹാരാഷ്ട്ര - 114/4, കേരളം - 115/5. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com