'രാജ്യമാണ് പ്രധാനം, രാജ്യത്തിനായി എന്തും പറയും'; അഫ്രീദിയുടെ കശ്മീര്‍ പ്രസ്ഥാവനയില്‍ നിലപാട് വ്യക്തമാക്കി കൊഹ് ലി

കഴിഞ്ഞ ദിവസമാണ് കശ്മീരില്‍ നടക്കുന്ന സംഘര്‍ഷത്തെക്കുറിച്ച് അഫ്രീദി ട്വീറ്റ് ചെയ്തത്
'രാജ്യമാണ് പ്രധാനം, രാജ്യത്തിനായി എന്തും പറയും'; അഫ്രീദിയുടെ കശ്മീര്‍ പ്രസ്ഥാവനയില്‍ നിലപാട് വ്യക്തമാക്കി കൊഹ് ലി

ന്ത്യന്‍ അധീന കശ്മീരില്‍ നടക്കുന്ന സംഘര്‍ഷത്തെക്കുറിച്ചുള്ള മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയുടെ പ്രസ്ഥാവന വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. അഫ്രീദിക്കെതിരേ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ അടക്കം നിരവധി പേര്‍ രംഗത്തു വന്നതിന് പിന്നാലെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ് ലി. രാജ്യമാണ് പ്രധാനമെന്നും രാജ്യത്തിന്റെ നല്ലതിനായി എന്തും പറയുമെന്നുമാണ് കൊഹ് ലി പറഞ്ഞത്. 

'ഇന്ത്യക്കാരന്‍ എന്ന നിലയില്‍ രാജ്യത്തിന്റെ നല്ലതിന് വേണ്ടി സംസാരിക്കാനാണ് നമ്മള്‍ ആഗ്രഹിക്കുക. എന്റെ താല്‍പ്പര്യങ്ങള്‍ എപ്പോഴും നമ്മുടെ രാജ്യത്തിന്റെ നല്ലതിനായിരിക്കും. ഏതെങ്കിലും രീതിയില്‍ എതിര്‍പ്പുണ്ടായാല്‍ ഉറപ്പായും അതിനെ പിന്തുണയ്ക്കില്ല. എന്നാല്‍ ചില വിഷയങ്ങളില്‍ ഒരാള്‍ പ്രതികരിക്കുന്നത് വളരെ വ്യക്തിപരമായിട്ടായിരിക്കും. പ്രശ്‌നത്തെക്കുറിച്ചും അതിലെ സങ്കീര്‍ണതകളെക്കുറിച്ചും അറിയാതെ എനിക്ക് ഇതില്‍ ഒന്നും പറയാനാവില്ല. എന്നാല്‍ എന്തായാലും എപ്പോഴും പ്രാധാന്യം നല്‍കുന്നത് നമ്മുടെ രാജ്യത്തിന് തന്നെയായിരിക്കും.' കൊഹ് ലി പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് കശ്മീരില്‍ നടക്കുന്ന സംഘര്‍ഷത്തെക്കുറിച്ച് അഫ്രീദി ട്വീറ്റ് ചെയ്തത്. സ്വയം നിര്‍ണയാവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദിക്കുന്ന നിരപരാധികളെ സ്വേച്ഛാധിപത്യ സര്‍ക്കാര്‍ വെടിവെച്ചു കൊല്ലുകയാണെന്നാണ് അഫ്രീദി പറഞ്ഞത്. ട്വിറ്ററിനെതിരേ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. അഫ്രീദി നോബാളിലെ വിക്കറ്റ് ആസ്വദിക്കുകയാണെന്നാണ് ഇതിനെ വിമര്‍ശിച്ചുകൊണ്ട് ഗൗതം ഗംഭീറിന്റെ പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com