ഐപിഎല്‍ ലൈവ് സംപ്രേക്ഷണം ഉണ്ടാവില്ലേ? കേന്ദ്ര സര്‍ക്കാര്‍ അനുമതി വൈകുന്നതില്‍ വലഞ്ഞ് ബിസിസിഐയും സ്റ്റാറും

കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട  അനുമതി ഇതുവരെ ബിസിസിഐയ്ക്കും സ്റ്റാറിനും ലഭിച്ചിട്ടില്ല
ഐപിഎല്‍ ലൈവ് സംപ്രേക്ഷണം ഉണ്ടാവില്ലേ? കേന്ദ്ര സര്‍ക്കാര്‍ അനുമതി വൈകുന്നതില്‍ വലഞ്ഞ് ബിസിസിഐയും സ്റ്റാറും

ഐപിഎല്ലിലെ കഴിഞ്ഞ സീസണിലെ കളികള്‍ ഇപ്പോഴും സ്റ്റാറിന്റെ ചാനലുകളില്‍ റീടെലികാസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. രണ്ട് ദിവസം മാത്രമുള്ളു ഇനി ഐപിഎല്‍ പതിനൊന്നാം സീസണ്‍  ആരംഭിക്കാന്‍. എന്നാല്‍ ഇന്ത്യയില്‍ ഐപിഎല്‍ ലൈവ് സംപ്രേക്ഷണം ഉണ്ടാവില്ലേ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. പഴയ സീസണിന്റെ ഹൈലൈറ്റ് കണ്ടിരിക്കേണ്ടി വരുമോ? 

വെറും തമാശയായി കരുതേണ്ട. ഐപിഎല്ലിന്റെ സംപ്രേക്ഷണം ഉണ്ടാവാതിരിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് ഉറപ്പിച്ച് വിശ്വസിക്കുകയും വേണ്ട.  കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട  അനുമതി ഇതുവരെ ബിസിസിഐയ്ക്കും സ്റ്റാറിനും ലഭിച്ചിട്ടില്ല. 

ബ്രോഡ്കാസ്‌റ്റേഴ്‌സിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന അനുമതി ലഭിക്കാന്‍ വൈകുന്നത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ബിസിസിഐ കേന്ദ്ര വാര്‍ത്ത വിതരണ പ്രേക്ഷേപണ മന്ത്രി സ്മൃതി ഇറാനിയെ സമീപിച്ചു. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് അടുത്തെത്തി കഴിഞ്ഞു. എന്നാല്‍ ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സംപ്രേക്ഷണാവകാശം ഏറ്റെടുക്കുന്നത് സംബന്ധിച്ച അനുമതി ലഭിച്ചിട്ടില്ല. ഇന്ത്യക്കാരായ ആരാധകര്‍ക്ക് ഐപിഎല്‍ കാണുന്നതിന് തടസം നേരിടുന്ന സാഹചര്യം ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് സ്മൃതി ഇറാനിയോട് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്.  

16347 കോടി രൂപയ്ക്കാണ് അടുത്ത അഞ്ച് വര്‍ഷത്തേക്ക് സ്റ്റാര്‍ ഇന്ത്യയിലെ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം വാങ്ങിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com