സ്മിത്ത് ചതിയനല്ല, ഓസീസ് താരങ്ങളുടെ ഭാഗത്ത് തെറ്റുമില്ല; ഗാംഗുലി നിലപാട് വ്യക്തമാക്കുന്നു

സച്ചിന്‍, രോഹിത് ശര്‍മ എന്നിവര്‍ ഒപ്പമുള്ള വേദിയിലായിരുന്നു ഗാംഗുലി സ്മിത്തിന് അനുകൂലമായി വാതോരാതെ പറഞ്ഞത്
സ്മിത്ത് ചതിയനല്ല, ഓസീസ് താരങ്ങളുടെ ഭാഗത്ത് തെറ്റുമില്ല; ഗാംഗുലി നിലപാട് വ്യക്തമാക്കുന്നു

പന്തില്‍ കൃത്രിമം നടത്തിയെന്ന കുറ്റത്തിന് ക്രിക്കറ്റില്‍ നിന്നും ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിന് പിന്തുണയുമായി ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. സ്മിത്തിനോട് തനിക്ക് സഹതാപം തോന്നുകയാണ്.  കേപ്ടൗണ്‍ ടെസ്റ്റില്‍ സംഭവിച്ചത് ചതിയും കള്ളക്കളിയും ഒന്നുമല്ലെന്നും ഗാംഗുലി പറയുന്നു. 

വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് സ്മിത്ത. സ്മിത്തിനൊപ്പം അദ്ദേഹത്തിന്റെ വിഷമത്തില്‍ പങ്കുചേരുന്നു. ഓസീസിന് വേണ്ടി ഇനിയും റണ്‍സ് വാരിക്കൂട്ടുന്നതിനായി ക്രിക്കറ്റിലേക്ക് ഉടനെ മടങ്ങി വരാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേപ്ടൗണില്‍ നടന്നത് ഒരു ചതിയാണ് എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. 

എ സെഞ്ചുറി ഈസ് നോട്ട് ഇനഫിന്റെ പ്രകാശനത്തിന് ഇടയിലായിരുന്നു ഗാംഗുലി തുറന്ന പ്രതികരണം നടത്തിയത്. സച്ചിന്‍, രോഹിത് ശര്‍മ എന്നിവര്‍ ഒപ്പമുള്ള വേദിയിലായിരുന്നു ഗാംഗുലി സ്മിത്തിന് അനുകൂലമായി വാതോരാതെ പറഞ്ഞത്. 

പന്തില്‍ കൃത്രിമം നടത്തിയെന്ന് തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന ലഭിച്ച ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് സ്മിത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ബെന്‍ക്രോഫ്റ്റും അപ്പീല്‍ നല്‍കില്ല. ഓസീസ് താരങ്ങള്‍ക്കുള്ള ശിക്ഷയ്ക്ക് എതിരെ ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ നിലപാടെടുക്കുമ്പോള്‍, ശിക്ഷാ നടപടി ക്രിക്കറ്റിന്റെ മൂല്യം ഉയര്‍ത്തുന്നതാണെന്നായിരുന്നു ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്റെ പ്രതികരണം. 

എത്രമാത്രം ഗൗരവതരമാണ് അവര്‍ ചെയ്ത കുറ്റം എന്ന തുറന്ന് കാണിക്കുകയായിരുന്നു ഓസ്‌ട്രേലിയ ചെയ്തത്. അവര്‍ ചെയ്തത് തെറ്റാണെന്ന പറഞ്ഞ് ഓസ്‌ട്രേലിയയ്ക്ക് ശിക്ഷാ നടപടികള്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍ ഓസീസ് അതിന് മുതിര്‍ന്നില്ല. ഓസീസിന്റെ മോശം കളിക്കാരായിരുന്നില്ല അവര്‍.  എക്കാലത്തേയും മികച്ച കളിക്കാരായി ഉയരേണ്ടവരായിരുന്നു. അത്തരം കളിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അവര്‍ തയ്യാറായതാണ് ക്രിക്കറ്റിന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ സഹായകമാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com