ഇന്ത്യന്‍ സൂപ്പര്‍കപ്പില്‍  കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്

ഇന്ത്യന്‍ സൂപ്പര്‍കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. മൂന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് നെരോക്ക എഫ്‌സിയുടെ വിജയം
ഇന്ത്യന്‍ സൂപ്പര്‍കപ്പില്‍  കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്

ഇന്ത്യന്‍ സൂപ്പര്‍കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. മൂന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് നെരോക്ക എഫ്‌സിയുടെ വിജയം. രണ്ട് ഗോളിന് പിന്നിട്ടശേഷമാണ് നെരോക്ക മൂന്ന് ഗോളുകള്‍ നേടിയത്.

രണ്ടാം പകുതിയില്‍ 26 മിനിറ്റ് പിന്നിട്ട ശേഷമാണ് നെരോക്ക ബ്ലാസ്‌റ്റേഴ്‌സ് വല ചലിപ്പിച്ചത്. 79ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. നിമിഷങ്ങള്‍ക്കകം നെരോക്കയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയിലൂടെ നേടിയ ഗോളാണ് നെരോക്കയെ മുന്നിലെത്തിച്ചത്. ഫെലിക്‌സാണ് വിജയഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിനായി പുള്‍ഗയും പ്രശാന്തുമാണ് ഗോള്‍ നേടിയത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com