ഒറ്റയ്ക്ക് ടീമിനെ കരയ്‌ക്കെത്തിച്ച് സ്മൃതി മന്ദാന; ഇംഗ്ലണ്ടിനെതിരെ ജയം പിടിച്ചത് ഒരു വിക്കറ്റിന്‌

അവസാന ഓവറുകളിലേക്ക് ആവേശം നിറഞ്ഞെത്തിയ കളിയില്‍ ഒരു വിക്കറ്റിനാണ് ഇന്ത്യ ജയം പിടിച്ചത്
ഒറ്റയ്ക്ക് ടീമിനെ കരയ്‌ക്കെത്തിച്ച് സ്മൃതി മന്ദാന; ഇംഗ്ലണ്ടിനെതിരെ ജയം പിടിച്ചത് ഒരു വിക്കറ്റിന്‌

ത്രിരാഷ്ട്ര ട്വിന്റി20 പരമ്പരയില്‍ ജയം പിടിക്കാന്‍ സാധിച്ചില്ലെങ്കിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ജയത്തോടെ തുടങ്ങി ഇന്ത്യന്‍ വനിതകള്‍. അവസാന ഓവറുകളിലേക്ക് ആവേശം നിറഞ്ഞെത്തിയ കളിയില്‍ ഒരു വിക്കറ്റിനാണ് ഇന്ത്യ ജയം പിടിച്ചത്. 

207 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ ലക്ഷ്യം കണ്ടു. സ്മതി മന്ദാനയായിരുന്നു ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്. 109 ബോളുകള്‍ നേരിട്ട സ്മൃതി 86 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററായി. മറ്റ് താരങ്ങള്‍ നിലയുറപ്പിക്കാന്‍ പരുങ്ങി എങ്കിലും സ്മൃതിയുടെ ഇന്നിങ്‌സ് ഇന്ത്യയെ ജയത്തോട് അടുപ്പിക്കുകയായിരുന്നു. 

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണര്‍മാരായ ഡാനിയല്ലേ വ്യാട്ടും തംസിനും ഭേദപ്പെട്ട തുടക്കം നല്‍കി എങ്കിലും വലിയ കൂട്ടുകെട്ടുകള്‍ ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ പിറന്നില്ല. നാല് വിക്കറ്റ് വീഴ്ത്തി പൂനം യാദവായിരുന്നു ഇംഗ്ലണ്ടിന്റെ നട്ടെല്ല് ഒടിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തി എക്ത ഭിഷ്ടും പൂനത്തിന് മികച്ച പിന്തുണ നല്‍കി. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യയിപ്പോള്‍ 1-0ന് മുന്നിലെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com