ഫിസിയോ പോലും ഒപ്പമില്ല, എന്നിട്ടും ചാനു സ്വര്‍ണം എടുത്തുയര്‍ത്തി; പരസ്പരം പഴിചാരി ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍

സഹായത്തിന് ഫിസിയോ ഒപ്പമില്ലാതെ ഞങ്ങള്‍ എന്തു ചെയ്യാനാണെന്നാണ് കര്‍ണാടക താരം ഗുരുരാജ് ചോദിക്കുന്നത്
ഫിസിയോ പോലും ഒപ്പമില്ല, എന്നിട്ടും ചാനു സ്വര്‍ണം എടുത്തുയര്‍ത്തി; പരസ്പരം പഴിചാരി ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍

ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ലോകോത്തര താരങ്ങളെയെല്ലാം പിന്നിലേക്ക് മാറ്റി നിര്‍ത്തിയായിരുന്നു ആദ്യ സ്വര്‍ണം മീരാബായി ചാനു എടുത്തുയര്‍ത്തിയത്. അതും 48 കിലോഗ്രാം വിഭാഗത്തില്‍ അതുവരെയുണ്ടായിരുന്ന കോമണ്‍വെല്‍ത്ത്  റെക്കോര്‍ഡ് ഉള്‍പ്പെടെയുള്ളവ തന്റെ പേരിലേക്ക് മാറ്റുകയും ചെയ്തിട്ട്. 

മീരാബായി ചാനു എന്ന മണിപ്പൂരി താരം സ്വര്‍ണം നേടിയതിനൊപ്പം പി.ഗുരുരാജയിലൂടെ ഇന്ത്യ പുരുഷ വിഭാഗം വെയിറ്റ്‌ലിഫ്റ്റിങ്ങില്‍ വെള്ളിയും നേടി. ഇരുവരുടേയും മെഡലിന്റെ നിറം വ്യത്യസ്തമാണെങ്കിലും രണ്ട് പേര്‍ക്കും ഒരു സാമ്യമുണ്ട്. മത്സരത്തിനിടയില്‍ ഉണ്ടാകുന്ന ശാരീരിക പ്രയാസങ്ങള്‍ക്ക് ആശ്രയിക്കാന്‍ ഒരു ഫിസിയോ ഇരുവര്‍ക്കും ഉണ്ടായിരുന്നില്ല. 

ഫിസിയോയെ ഒപ്പം കൂട്ടാന്‍ അനുവദിക്കണം എന്ന് അധികൃതരോട് ആവശ്യപ്പെട്ടു എങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് ചാനു പറയുന്നു. താരങ്ങള്‍ പരസ്പരം സഹായിച്ചാണ് മത്സരത്തിനിടയില്‍ മുന്നോട്ടു പോയത്. മത്സരത്തിന് ഇടയില്‍ പരിക്ക് തന്നെ  അലട്ടിയിരുന്നു. എന്നാല്‍ സഹായത്തിന് ഫിസിയോ ഒപ്പമില്ലാതെ ഞങ്ങള്‍ എന്തു ചെയ്യാനാണെന്നാണ് കര്‍ണാടക താരം ഗുരുരാജ് ചോദിക്കുന്നത്. 

ഇന്ത്യന്‍ വെയിറ്റ്‌ലിഫ്റ്റിങ് അസോസിയേഷന്‍ അംഗീകരിച്ച താരങ്ങള്‍ക്കും ഒഫിഷ്യല്‍സിനും മാത്രമാണ് തങ്ങള്‍ കോമണ്‍വെല്‍ത്ത ഗെയിംസില്‍ പങ്കെടുക്കുന്നതിനുള്ള അനുമതി നല്‍കിയതെന്നാണ് ചാനുവിന്റെ പ്രതികരണം വിവാദമായതിന് പിന്നാലെ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രതികരിച്ചത്. 

കോമണ്‍വെല്‍ത്ത് ഗെയിംസിനായി പോകുന്നതിന് വേണ്ടി വൈകിയാണ് ഇവരുടെ അഭ്യര്‍ഥന ഞങ്ങള്‍ക്ക ലഭിക്കുന്നത്. ബി കാറ്റഗറി അക്രഡിറ്റേഷന്‍ ഞങ്ങള്‍ക്ക നല്‍കാന്‍ സാധിക്കുമായിരുന്നു. ഇതിലൂടെ താരങ്ങളുടെ അടുത്തേക്ക്  എത്തുന്നതിന് എങ്കിലും ഫിസിയോമാര്‍ക്ക് സാധിക്കും. എന്നാല്‍ ഇക്കാര്യം ഞങ്ങളെ അറിയിക്കുക എന്നത് വെയിറ്റ് ലിഫ്റ്റിങ് അതോറിറ്റിയുടെ ആവശ്യമായിരുന്നു എന്നും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയോഷന്‍ സെക്രട്ടറി രാജീവ് മെഹ്ത പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com