വീണ്ടും സ്വര്‍ണം എടുത്തുയര്‍ത്തി ഇന്ത്യ; ഭാരോദ്വഹനത്തിലൂടെ സ്വര്‍ണ നേട്ടം നാല്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2018 04:52 PM |
Last Updated: 07th April 2018 04:59 PM | A+A A- |

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. ഭാരോദ്വഹനത്തിലെ 85 കിലോഗ്രാം വിഭാഗത്തില്‍ വെങ്കട് രാഹുലാണ് ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം നേടിത്തന്നത്.
187കിലോഗ്രാം, 151 കിലോഗ്രാം എന്നിങ്ങനെ 338 കിലോഗ്രാം ഉയര്‍ത്തിയാണ് ഭാരദ്വഹനത്തില്‍ മറ്റൊരു സ്വര്‍ണം കൂടി രാഹുല്‍ ഇന്ത്യയ്ക്ക് നേടിത്തന്നത്. സമോവ എന്ന രാജ്യത്ത് നിന്നുമുള്ള ഡൊണ്‍ ഒപെലോഗായിരുന്നു രാഹുലിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. എന്നാല്‍ 331 കിലോഗ്രാം ഉയര്‍ത്തി സമോവ താരത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
രാഹുലിന് മുന്‍പ് സതീഷ് കുമാര്‍ ശിവലിംഗത്തിലൂടേയും ഇന്ത്യ ശനിയാഴ്ച സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ 77 കിലോഗ്രാം വിഭാഗത്തിലായിരുന്നു സതീഷ് കുമാറിന്റെ സ്വര്‍ണ നേട്ടം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ലഭിച്ച മറ്റ് രണ്ട് സ്വര്‍ണവും ഭാരോദ്വഹനത്തില്‍ നിന്നു തന്നെയാണ്. സഞ്ജിത ചാനുയും മിരാബായി ചാനുവുമായിരുന്നു ഭാരോദ്വഹനത്തില്‍ തിളങ്ങിയ മറ്റ് ഇന്ത്യക്കാര്‍.