ഇതിലും വലിയ മിസ് സ്വപ്‌നങ്ങളില്‍ മാത്രം; കവാനിക്ക് സംഭവിച്ചത്‌

ഇതിലും വലിയ മിസ് സ്വപ്‌നങ്ങളില്‍ മാത്രം; കവാനിക്ക് സംഭവിച്ചത്‌

ഗോളിയും പ്രതിരോധ നിരക്കാരും ഭീഷണി തീര്‍ക്കാത്ത പൊസിഷനില്‍ നില്‍ക്കുമ്പോള്‍ വല കുലുക്കാന്‍ കവാനിക്ക് ലഭിച്ചത് സുവര്‍ണാവസരമായിരുന്നു

ഗോള്‍ വല കുലുക്കാന്‍ ഒന്ന് തട്ടിയിടുകയേ കവാനിക്ക് വേണ്ടിയിരുന്നുള്ളു. എന്നാല്‍ വല കുലുക്കുന്നതിനേക്കാള്‍ എളുപ്പമാണ് ആ അവസരം നഷ്ടപ്പെടുത്താന്‍ എന്ന് പിഎസ്ജി താരത്തിന് സെന്റ് എറ്റിയെന്നെയ്‌ക്കെതിരായ മത്സരത്തിന് ശേഷം മനസിലായിട്ടുണ്ടാകും. 

ഗോളാകാന്‍ പാകത്തില്‍ അളന്നു മുറിച്ച് കിട്ടിയ പാസ്, ഗോളിയും പ്രതിരോധ നിരക്കാരും ഭീഷണി തീര്‍ക്കാത്ത പൊസിഷനില്‍ നില്‍ക്കുമ്പോള്‍ വല കുലുക്കാന്‍ കവാനിക്ക് ലഭിച്ചത് സുവര്‍ണാവസരമായിരുന്നു. എന്നാല്‍ പിഎസ്ജി സ്‌ട്രൈക്കര്‍ക്ക വലയിലേക്ക പന്ത് തട്ടിയിടാനായില്ല. 

കവാനിയുടെ മിസ് ഇല്ലായിരുന്നു എങ്കില്‍ ലിഗ് വണ്ണില്‍ സെന്റ് എറ്റിയെന്നെയ്‌ക്കെതിരെ ജയം പിടിക്കാന്‍ പിഎസ്ജിക്ക് കഴിഞ്ഞേനെ. 17ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ എറ്റിയെന്നെ മുന്നിട്ടു നിന്നിരുന്ന കളിയില്‍ 92ാം മിനിറ്റില്‍ വല കുലുക്കിയായിരുന്നു പിഎസ്ജി സമനില ഒപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com