വീണ്ടും ലോക റെക്കോര്‍ഡുമായി പേസ്; ഡേവിസ് കപ്പില്‍ ജയിച്ചു കയറിയത് 43 തവണ

1990ലായിരുന്നു ഡേവസ് കപ്പിലെ പേസിന്റെ അരങ്ങേറ്റം. അന്ന് പേസിന് ഒപ്പമുണ്ടായിരുന്ന സീഷന്‍ അലി ഇപ്പോള്‍ പരിശീലകനായി ടീമിനൊപ്പമുണ്ട്
വീണ്ടും ലോക റെക്കോര്‍ഡുമായി പേസ്; ഡേവിസ് കപ്പില്‍ ജയിച്ചു കയറിയത് 43 തവണ

ടിയാഞ്ചിന്‍: ടെന്നിസ് ലോകത്ത് ഇന്ത്യയ്ക്ക് നേട്ടങ്ങള്‍ നേടിത്തന്ന പേരുകളില്‍ മുന്നിലുണ്ട് ലിയാണ്ടര്‍ പേസും, മഹേഷ്  ഭൂപതിയും. മറ്റൊരു ലോക റെക്കോര്‍ഡ് കൂടി പേസ് ടെന്നീസ് ലോകത്ത് പിന്നിടുകയാണ്. ഒപ്പം ഭൂപതിക്ക് പകരം രോഹന്‍ ബൊപ്പണ്ണയാണെന്ന് മാത്രം. 

ഡേവിസ് കപ്പിന്റെ ചരിത്രത്തില്‍ ഡബിള്‍സില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയതിന്റെ റെക്കോര്‍ഡാണ് പേസ് സ്വന്തമാക്കിയിരിക്കുന്നത്. 43ാം വിജയത്തോടെയായിരുന്നു അത്. ചൈനീസ് എതിരാളികളായ മൊ സിന്‍ ഗോങ്-സെ സാങും തീര്‍ത്ത കൂട്ടുകെട്ടിനെ 5-7, 7-6(5), 7-6(3) എന്നീ സെറ്റുകള്‍ക്ക് ഗ്രൂപ്പ് വണ്‍ പോരാട്ടത്തില്‍ തകര്‍ത്തായിരുന്നു റെക്കോര്‍ഡിലേക്ക് പേസ് നടന്നു കയറിയത്. 

1990ലായിരുന്നു ഡേവിസ് കപ്പിലെ പേസിന്റെ അരങ്ങേറ്റം. അന്ന് പേസിന് ഒപ്പമുണ്ടായിരുന്ന സീഷന്‍ അലി ഇപ്പോള്‍ പരിശീലകനായി ടീമിനൊപ്പമുണ്ട്. ഭൂപതി-പേസ് സഖ്യമായിരുന്നു 90കളില്‍ ടെന്നീസ് ലോകത്തെ ഇന്ത്യയുടെ ശക്തിയായിരുന്നത്. 24 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയെന്ന റെക്കോര്‍ഡും ഈ സഖ്യത്തിന് സ്വന്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com