14 പന്തില്‍ 50; ആദ്യമത്സരത്തില്‍ അതിവേഗ അര്‍ധസെഞ്ച്വുറിയുമായി കെഎല്‍ രാഹുല്‍

16 പന്തില്‍ 61 റണ്‍സെടുത്ത് പുറത്തായ രാഹുല്‍ ആറ് ഫോറും നാല് സിക്‌സറും പറത്തിയാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി എന്ന നേട്ടം സ്വന്തമാക്കിയത്
14 പന്തില്‍ 50; ആദ്യമത്സരത്തില്‍ അതിവേഗ അര്‍ധസെഞ്ച്വുറിയുമായി കെഎല്‍ രാഹുല്‍

മൊഹാലി: ഐപിഎല്ലില്‍ വെടിക്കെട്ട് വീരന്‍മാരായ ക്രിസ് ഗെയിലിനും ക്രിസ് ലിന്നിനുമൊന്നും കഴിയാത്തത് പഞ്ചാബ് ഓപ്പണര്‍ കെ എല്‍ രാഹുലിന് കഴിഞ്ഞു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ വെറും 14 പന്തില്‍ അര്‍ധസെഞ്ചുറികുറിച്ച രാഹുല്‍ ഐപിഎല്ലിലെ അതിവേഗ അര്‍ധസെഞ്ചുറി എന്ന റെക്കോര്‍ഡ് സ്വന്തം പേരിലെഴുതി. 16 പന്തില്‍ 61 റണ്‍സെടുത്ത് പുറത്തായ രാഹുല്‍ ആറ് ഫോറും നാല് സിക്‌സറും പറത്തിയാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി എന്ന നേട്ടം സ്വന്തമാക്കിയത്.

2014ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്കായി 15 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ യൂസഫ് പത്താന്റെ റെക്കോര്‍ഡാണ് രാഹുല്‍ തിരുത്തിയെഴുതിയത്. 15 പന്തില്‍ കൊല്‍ക്കത്തക്കായി സുനില്‍ നരെയ്‌നും അര്‍ധസെഞ്ചുറി നേടിയിട്ടുണ്ട്. 16 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ സുരേഷ് റെയ്‌നയും 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ആദം ഗില്‍ക്രിസ്റ്റുമാണ് അതിവേഗ അര്‍ധസെഞ്ചുറിക്കാരുടെ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനത്തുള്ളവര്‍.


വെടിക്കെട്ട് ഇന്നിംഗ്‌സില്‍ രാഹുലിന്റെ ബാറ്റിന്റെ ചൂട് ഏറ്റവുമധികം അറിഞ്ഞത് സ്പിന്നര്‍ അമിത് മിശ്രയായിരുന്നു. മിശ്രയുടെ ഒരോവറില്‍ 24 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്ത്. ഐപിഎല്‍ താരലേലത്തില്‍ 11 കോടി രൂപ മുടക്കിയാണ് പഞ്ചാബ് രാഹുലിനെ ബംഗലൂരുവില്‍ നിന്ന് സ്വന്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com