2019ല്‍ തെരുവില്‍ ഷര്‍ട്ടൂരി വീശി അവനുണ്ടാകും, അകമ്പടിയായി ഹര്‍ദിക്കും, ഞാന്‍ അന്ന് ലോര്‍ഡ്‌സില്‍ ഷര്‍ട്ടൂരി ആഘോഷിച്ചത് പോലെയെന്ന് ഗാംഗുലി

ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ ഇരുന്ന് ഷര്‍ട്ടൂരി വീശി ഗാംഗുലി ആഘോഷിച്ചത് കോഹ് ലി ഓര്‍ത്തെടുത്തപ്പോഴായിരുന്നു ഗാംഗുലിയുടെ മറുപടി
2019ല്‍ തെരുവില്‍ ഷര്‍ട്ടൂരി വീശി അവനുണ്ടാകും, അകമ്പടിയായി ഹര്‍ദിക്കും, ഞാന്‍ അന്ന് ലോര്‍ഡ്‌സില്‍ ഷര്‍ട്ടൂരി ആഘോഷിച്ചത് പോലെയെന്ന് ഗാംഗുലി

2019ല്‍ അവന്‍ ലോര്‍ഡില്‍ ഫൈനല്‍ ജയിച്ചാല്‍ ഞാനുണ്ടാകും അവിടെ, നിങ്ങളും. ക്യാമറ റെഡിയാക്കി നിര്‍ത്തണം. സിക്‌സ് പാക്കുള്ള അവന്‍ ട്രോഫിയും ഉയര്‍ത്തി ഷര്‍ട്ടൂരി ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിലൂടെ നടന്നാലും അതിശയപ്പെടേണ്ടതില്ല. ആരായിരിക്കും അവിടെ അവന്റെ പിന്നാലെ പോവുക എന്നും എനിക്ക് പറയാനാവും. ഹര്‍ദിക് പാണ്ഡ്യയായിരിക്കും അത്. 2019 ലോക കപ്പ് ജയിച്ചാല്‍ കോഹ് ലിയുടെ ആഘോഷം ഇങ്ങനെയായിരിക്കും എന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. 

2002 നാറ്റ്വെസ്റ്റ് ട്രോഫി ഫൈനല്‍ ജയിച്ചതിന്റെ സന്തോഷം ലോര്‍ഡ്‌സ് ബാല്‍ക്കണിയില്‍ ഇരുന്ന് ഷര്‍ട്ടൂരി വീശി ഗാംഗുലി ആഘോഷിച്ചത് ഗാംഗുലി ഓര്‍ത്തെടുത്തപ്പോഴായിരുന്നു ഗാംഗുലിയുടെ മറുപടി. നാറ്റ്വെസ്റ്റ് ട്രോഫി ഫൈനലില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എന്ന ഘട്ടത്തില്‍ ഇന്ത്യ എത്തിയപ്പോള്‍ ഞാന്‍ കളി കാണുന്നത് മതിയാക്കി ഉറങ്ങുന്നതിനായി പോയി. കാരണം ഇന്ത്യ തോല്‍ക്കുന്നത് കാണാന്‍ എനിക്ക് വയ്യായിരുന്നു എന്നും കോഹ് ലി പറയുന്നു. 

നാറ്റ് വെസ്റ്റ് ട്രോഫി ജയിച്ചതിന് ശേഷമുള്ള ദാദയുടെ ആഘോഷം യഥാര്‍ഥ സന്തോഷത്തിന്റെ പ്രതിഫലനമായിരുന്നു. മുന്നിലെത്തിയ ബുദ്ധിമുട്ടുകളെ അതിജീവിച്ച മുന്നേറുമ്പോള്‍ മാത്രം നമുക്ക് ലഭിക്കുന്ന സന്തോഷത്തിന്റെ ആഘോഷമായിരുന്നു അന്ന് ലോര്‍ഡിസെ ബാല്‍ക്കണിയില്‍ കണ്ടത്. അത്തരം ആഘോഷങ്ങള്‍ക്ക് പിന്നിലുള്ള വികാരങ്ങള്‍ മനസിലാക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും. എന്നാലതെല്ലാം ആ നിമിഷം സംഭവിച്ച് പോകുന്നതാണ്. മുന്‍കൂട്ടി നിശ്ചയിച്ചതല്ല, താനെ സംഭവിച്ചു പോകുന്നതാണ് അതെല്ലാമെന്നും കോഹ് ലി പറയുന്നു. 

ഞാനും അതുപോലെ വികാരം പ്രകടിപ്പിക്കുന്നതിനാണ് ആഗ്രഹിക്കുന്നത്. അതില്‍ ഒരു തെറ്റും എനിക്ക് കാണാന്‍ സാധിക്കുന്നില്ല. ഏറ്റവും ശുദ്ധമായ മാനുഷിക വികാരങ്ങള്‍ പ്രകടിപ്പിക്കപ്പെടുന്നത് അങ്ങിനെയാണെന്ന് ഇന്ത്യന്‍ നായകന്‍ പറയുന്നു.ഗാംഗുലിയുടെ എ സെഞ്ചുറി ഈസ് നോട്ട് ഇനഫ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍വെച്ചായിരുന്നു ഗാംഗുലിയുടേയും കോഹ് ലിയുടേയും വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com