ചെന്നൈയുടെ നിയന്ത്രണം ഏറ്റെടുത്ത് ബ്രാവോ, ധോനിക്ക് സന്തോഷം മാത്രം

തോല്‍വി മുന്നില്‍ നില്‍ക്കെയായിരുന്നു ഐപിഎല്‍ സീസണ്‍ പതിനൊന്നിലെ ആദ്യ മത്സരം തന്നെ ആവേശം നിറച്ച് ബ്രാവോ അവസാനിപ്പിച്ചത്
ചെന്നൈയുടെ നിയന്ത്രണം ഏറ്റെടുത്ത് ബ്രാവോ, ധോനിക്ക് സന്തോഷം മാത്രം

രണ്ട് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചു വരവ് ജയത്തോടെ തുടങ്ങാനായതിന്റെ സന്തോഷത്തിലാണ് ചെന്നൈയുടെ ആരാധകര്‍. നായകന്‍ ധോനിക്ക് പക്ഷേ മറ്റൊരു സന്തോഷം കൂടിയുണ്ട്. ബാറ്റുകൊണ്ടും ബോളുകൊണ്ടും തകര്‍ത്തു കളിക്കുന്ന ബ്രാവോയാണ് ധോനിയുടെ സന്തോഷം. 

തോല്‍വി മുന്നില്‍ നില്‍ക്കെയായിരുന്നു ഐപിഎല്‍ സീസണ്‍ പതിനൊന്നിലെ ആദ്യ മത്സരം തന്നെ ആവേശം നിറച്ച് ബ്രാവോ അവസാനിപ്പിച്ചത്. ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോഴും മറുഭാഗത്ത് പിടിച്ചു നിന്ന് തകര്‍ത്തു കളിക്കുകയായിരുന്നു ബ്രാവോ. 30 ബോളില്‍ അടിച്ചെടുത്തതാകട്ടെ 68 റണ്‍സും. 

എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എന്ന നിലയില്‍ നിന്നിരുന്ന ചെന്നൈ 166 എന്ന വിജയലക്ഷ്യം മറികടക്കുമെന്ന ആരും കരുതിയിരുന്നില്ല. മുംബൈയുടെ എല്ലാ തന്ത്രങ്ങളും കാറ്റില്‍ പറത്തിയായിരുന്നു ബ്രാവോയുടെ കളി. ഏഴ് സിക്‌സും മൂന്ന് ഫോറും പറത്തിയായിരുന്നു പ്രതീക്ഷകള്‍ അസ്തമിച്ചു നിന്ന ചെന്നൈയെ ബ്രാവോ ജയത്തിലേക്ക് എത്തിച്ചത്. 

തോല്‍വി മുന്നില്‍ നില്‍ക്കുമ്പോള്‍ ബ്രാവോയ്ക്ക് തോല്‍വിയുടെ മാര്‍ജിന്‍ കുറയ്ക്കാന്‍ സാധിച്ചേക്കും എന്നായിരുന്നു ഡ്രസിങ് റൂമിലെ പ്രതീക്ഷയെന്ന് ധോനി പറയുന്നു. എന്നാല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ടീമിനെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു ബ്രാവോ. ടീം എന്ന നിലയില്‍ നല്ല ബാറ്റിങ് പ്രകടനം കാഴ്ചവയ്ക്കാന്‍ ഞങ്ങള്‍ക്കായില്ല. എന്നാലിത്  ആദ്യ കളി മാത്രമാണ്. ഇതില്‍ നിന്നുമുള്ള പോസിറ്റീവുകള്‍ ഞങ്ങള്‍ എടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com