ഡല്‍ഹിയെ കിരീടത്തിലേക്ക് നയിക്കുന്നതിന് മുന്‍പ് ഗംഭീര്‍ റെക്കോര്‍ഡിട്ടു; പഞ്ചാബ് തന്നെ പ്രധാന ഇര

ഡല്‍ഹിയെ കിരീടത്തിലേക്ക് നയിക്കാനിറങ്ങിയ ഗംഭീര്‍ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ഒരു നാഴികക്കല്ലും പിന്നിട്ടിട്ടുണ്ട്
ഡല്‍ഹിയെ കിരീടത്തിലേക്ക് നയിക്കുന്നതിന് മുന്‍പ് ഗംഭീര്‍ റെക്കോര്‍ഡിട്ടു; പഞ്ചാബ് തന്നെ പ്രധാന ഇര

പത്ത് സീസണുകള്‍ പിന്നിട്ടിട്ടും കിരീടത്തിനടുത്തേക്ക് കാര്യത്തക്ക മുന്നേറ്റം നടത്താന്‍ ഡല്‍ഹിയുടെ ചെകുത്താന്മാര്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ കല്‍ക്കത്തയെ രണ്ട് വട്ടം ചാമ്പ്യന്മാരാക്കിയ ഗംഭീര്‍ ഡല്‍ഹിക്കൊപ്പമുള്ളതാണ് ഡെയര്‍ഡെവിള്‍സിന്റെ ആരാധകര്‍ക്ക് ഇത്തവണ കരുത്ത് പകരുന്നത്. 

ഡല്‍ഹിയെ കിരീടത്തിലേക്ക് നയിക്കാനിറങ്ങിയ ഗംഭീര്‍ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ഒരു നാഴികക്കല്ലും പിന്നിട്ടിട്ടുണ്ട്. ഐപിഎല്ലില്‍ ഒരു എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ തന്റെ പേര് രണ്ടാമത് ചേര്‍ത്തു ഗംഭീര്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലൂടെ. 

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ എല്ലാ സീസണുകളില്‍ നിന്നുമായി 726 റണ്‍സാണ് ഗംഭീര്‍ അടിച്ചെടുത്തത്. കിങ്‌സ് ഇലവനെ തുടര്‍ച്ചയായി പ്രഹരിച്ച് ക്രിസ് ഗെയിലാണ് എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരങ്ങളുടെ ലിസ്റ്റില്‍ ഒന്നാമത്. 797 റണ്‍സാണ് പഞ്ചാബിനെതിരെ ഗെയില്‍ അടിച്ചു കൂട്ടിയത്. 

മുംബൈ ഇന്ത്യന്‍സിനെതിരെ 712 റണ്‍സ് അടിച്ചു കൂട്ടിയ സുരേഷ് റെയ്‌നയാണ് മൂന്നാം സ്ഥാനത്ത്. കിങ്‌സ് ഇലവനെതിരെ അര്‍ധ ശതകം പൂര്‍ത്തിയാക്കിയായിരുന്നു ഗംഭീറിന്റെ നേട്ടം. 42 ബോളില്‍ അഞ്ച് ബോളും ഒരു സിക്‌സും പറത്തിയായിരുന്നു ഗംഭീറിന്റെ ഇന്നിങ്‌സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com