ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക ഒന്‍പതാം സ്വര്‍ണം. ടേബിള്‍ ടെന്നീസില്‍ പുരുഷന്‍മാരുടെ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഫൈനലില്‍ നൈജീരിയയെ 3-0ത്തിനാണ് വിജയം. ഗെയിംസില്‍ ഇന്ന് ഇന്ത്യ രണ്ട് സ്വര്‍ണമെഡലുകള്‍ നേടി. ഷൂട്ടിംഗില്‍ ജിത്തുറായ് 10 മീറ്റര്‍ എയര്‍ പിസ്റ്റളിലായിരുന്നു സ്വര്‍ണനേട്ടം. ലക്‌നൗവില്‍നിന്നുള്ള സൈനികന്‍കൂടിയായ ജിത്തു 235.1 പോയിന്റ് നേടി ഗെയിംസ് റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലമെഡല്‍ നേടി. ഓസ്‌ട്രേലിയയുടെ കെറി ബെല്‍ ആണു വെള്ളി നേടിയത്. ഷൂട്ടിംഗില്‍ സ്വര്‍ണവും വെങ്കലവും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. രാവിലെ പുരുഷന്‍മാരുടെ 105 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പ്രദീപ് സിങ് വെള്ളി നേടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ