കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം

ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലില്‍ മലേഷ്യയ്‌ക്കെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം

ഗോല്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം.  ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തിലാണ് ഇന്ത്യയുടെ നേട്ടം. ഫൈനലില്‍ മലേഷ്യയ്‌ക്കെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.  ഗെയിംസില്‍ ഇതോടെ ഇന്ന് ഇന്ത്യയുടെ സ്വര്‍ണനേട്ടം മൂന്നായി.

ടേബിള്‍ ടെന്നീസില്‍ പുരുഷന്‍മാരുടെ ടീമിനത്തില്‍  ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ നൈജീരിയയെ തോല്‍പ്പിച്ചായിരുന്നു മെഡല്‍ നേട്ടം. ഷൂട്ടിംഗില്‍ ജിത്തുറായും സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ലക്‌നൗവില്‍നിന്നുള്ള സൈനികന്‍കൂടിയായ ജിത്തു 235.1 പോയിന്റ് നേടി ഗെയിംസ് റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലമെഡല്‍ നേടി. ഓസ്‌ട്രേലിയയുടെ കെറി ബെല്‍ ആണു വെള്ളി നേടിയത്. ഷൂട്ടിംഗില്‍ സ്വര്‍ണവും വെങ്കലവും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. രാവിലെ പുരുഷന്‍മാരുടെ 105 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പ്രദീപ് സിങ് വെള്ളി നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com