വയസന്‍ പടയെന്ന് വിമര്‍ശിച്ചവരെവിടെ? കൂറ്റന്‍ സിക്‌സില്‍ ലാപ്‌ടോപ് തകര്‍ത്ത് വാട്‌സന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th April 2018 02:29 PM |
Last Updated: 11th April 2018 02:31 PM | A+A A- |
ഐപിഎല്‍ പതിനൊന്നാം സീസണിന്റെ ലേലം അവസാനിച്ചപ്പോള്‍ വയസന്‍ ടീം എന്നായിരുന്നു ചെന്നൈയ്ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ ആ വയസന്‍ പടയുടെ കൂട്ടത്തിലെ ഒരു മുപ്പത്തിയാറുകാരന്‍ പറത്തിയ കൂറ്റന്‍ സിക്‌സ്
ഒരു ലാപ്‌ടോപ്പ് തകര്‍ത്തായിരുന്നു വന്ന് പതിച്ചത്.
അഞ്ചാം ഓവറിലായിരുന്നു ഒഫീഷ്യലിന്റെ ലാപ്‌ടോപ് തകര്‍ത്ത വാട്‌സന്റെ സിക്‌സര്‍ പിറന്നത്. ആ സമയം 72 റണ്‍സിലെത്തിയിരുന്നു ചെന്നൈയുടെ സ്‌കോര്‍. 36 ബോളില്‍ നിന്നും 11 സിക്‌സുകള്‍ പറത്തി റസല്‍ കല്‍ക്കത്തയെ 202 എന്ന സ്‌കോറിലേക്ക് എത്തിച്ചപ്പോള്‍ ചെന്നൈ ജയം പിടിക്കാന്‍ വിയര്‍ക്കുമെന്നായിരുന്നു ചെന്നൈ ആരാധകര്‍ പോലും കരുതിയത്.
Shane Watson cracked a laptop #IPL18 #CSKvKKR #WhistlePodu #Yellove # https://t.co/1BxXgIOoG7
— swagcricket (@swagcricket) 11 April 2018
അവസാന ഓവറില്‍ വേണ്ടിയിരുന്ന 17 റണ്‍സ് അടിച്ചെടുത്ത് അവിശ്വസനീയമായ വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു ചെന്നൈ. അതില്‍ ചെന്നൈയ്ക്ക് നന്ദി പറയുവാനുള്ളതാവട്ടെ സാം ബില്ലിങ്‌സിന്റെ അര്‍ധ ശതകത്തിനും. സീസണിലെ രണ്ടാം വിജയമായിരുന്നു കല്‍ക്കത്തയ്‌ക്കെതിരെ ധോനിയും സംഘവും നേടിയത്.