കോമണ്‍വെല്‍ത്ത് ഗെയിംസ്; ശ്രേയസിയിലൂടെ ഷൂട്ടിങ്ങില്‍ വീണ്ടും സ്വര്‍ണം പിടിച്ച് ഇന്ത്യ

വനിതകളുടെ ഡബിള്‍ ട്രാപ്പില്‍ ജയിച്ചു കയറിയാണ് ശ്രേയസി ഇന്ത്യയുടെ സ്വര്‍ണ നേട്ടം 12ലേക്ക് എത്തിച്ചത്
കോമണ്‍വെല്‍ത്ത് ഗെയിംസ്; ശ്രേയസിയിലൂടെ ഷൂട്ടിങ്ങില്‍ വീണ്ടും സ്വര്‍ണം പിടിച്ച് ഇന്ത്യ

 ഗോള്‍ഡ് കോസ്റ്റ്‌: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഏഴാം ദിനം ഷൂട്ടിങ്ങിലൂടെ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം. ശ്രേയസി സിങ്ങിലൂടെ ഇന്ത്യ സ്വര്‍ണത്തിലേക്കെത്തി. വനിതകളുടെ ഡബിള്‍ ട്രാപ്പില്‍ ജയിച്ചു കയറിയാണ് ശ്രേയസി ഇന്ത്യയുടെ സ്വര്‍ണ നേട്ടം 12ലേക്ക് എത്തിച്ചത്. 

 പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. 96+ 2 എന്ന സ്‌കോറില്‍ ഓസ്‌ട്രേലിയയുടെ എമ്മ കോക്‌സിനെയാണ് ശ്രേയസി മറികടന്നത്. 

ഈ ഇനത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വര്‍ഷ വര്‍മന് 12ാം സ്ഥാനത്ത് എത്താനെ സാധിച്ചുള്ളു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇത് നാലാം തവണയാണ് ശ്രേയസി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. എന്നാലന്നൊന്നും രാജ്യത്തിനായി മെഡല്‍ നേടാന്‍ ശ്രേയസിക്ക് സാധിച്ചിരുന്നില്ല. 

ബോക്‌സിങ്ങില്‍ ഫൈനലില്‍ കടന്ന് മേരി കോമായിരുന്നു ഇന്ത്യയ്ക്ക് ബുധനാഴ്ച ഒരു മെഡല്‍ ഉറപ്പിച്ച മറ്റൊരു താരം. 50 മീറ്റര്‍ ഷൂട്ടിങ്ങില്‍ മിതര്‍വാള്‍ ഇന്ത്യയ്ക്കായി വെങ്കലവും നേടിയിരുന്നു. ബാഡ്മിന്റനില്‍ സിംഗിള്‍സ്, ഡബിള്‍സില്‍ ഇറങ്ങുന്ന താരങ്ങളും ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com