പാക്കിസ്ഥാനിയെന്ന് വിളിച്ച ഹിന്ദുത്വവാദികള്‍ക്ക് സാനിയയുടെ മറുപടി; എന്റെ രാജ്യം ഏതെന്ന് പറയാനുള്ള യോഗ്യത നിങ്ങള്‍ക്കില്ല

നിങ്ങള്‍ക്ക് ട്വീറ്റ് ചെയ്‌തേ മതിയാവു എന്നാണ് എങ്കില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന പാക്കിസ്ഥാനിലെ തീവ്രവാദികള്‍ക്കെതിരെ ട്വീറ്റ് ചെയ്യു
പാക്കിസ്ഥാനിയെന്ന് വിളിച്ച ഹിന്ദുത്വവാദികള്‍ക്ക് സാനിയയുടെ മറുപടി; എന്റെ രാജ്യം ഏതെന്ന് പറയാനുള്ള യോഗ്യത നിങ്ങള്‍ക്കില്ല

ന്യൂഡല്‍ഹി: എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായിട്ടായിരുന്നു ടെന്നീസ് താരം സാനിയാ മിര്‍സ രംഗത്തെത്തിയത്. ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ നാം ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യം ഇതാണോ എന്ന ചോദ്യമായിരുന്നു സാനിയ ഉന്നയിച്ചത്. എന്നാല്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ സാനിയയ്‌ക്കെതിരെ തിരിയുകയായിരുന്നു വിവിധ ഹിന്ദുത്വ ഗ്രൂപ്പ് പ്രവര്‍ത്തകര്‍. 

നിങ്ങള്‍ ഏത് രാജ്യത്തെ കുറിച്ചാണ് പറയുന്നത്? നിങ്ങള്‍ പാക്കിസ്ഥാനിയെ വിവാഹം കഴിച്ചു. ഇനി നിങ്ങള്‍ ഇന്ത്യക്കാരിയല്ല. നിങ്ങള്‍ക്ക് ട്വീറ്റ് ചെയ്‌തേ മതിയാവു എന്നാണ് എങ്കില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന പാക്കിസ്ഥാനിലെ തീവ്രവാദികള്‍ക്കെതിരെ ട്വീറ്റ് ചെയ്യു എന്നെല്ലാമുള്ള വിമര്‍ശനമായിരുന്നു ഹിന്ദുത്വ പ്രവര്‍ത്തകര്‍ സാനിയക്ക് നേരെ ചൊരിഞ്ഞത്. 

എന്നാല്‍ വിമര്‍ശനങ്ങള്‍ കേട്ട് നിശബ്ദത പാലിക്കാന്‍ സാനിയയും തയ്യാറായില്ല. ഞാന്‍ ഇന്ത്യക്കാരിയാണ്. അത് എപ്പോഴും അങ്ങിനെ തന്നെ ആയിരിക്കും. എവിടേക്കെങ്കിലും അല്ല വിവാഹം കഴിക്കുന്നത്, ഒരു വ്യക്തിയെ ആണ് വിവാഹം കഴിക്കുന്നത്.ഞാന്‍ ഏത് രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന പറയാനുള്ള യോഗ്യത നിങ്ങള്‍ക്കില്ല.
ഇന്ത്യയ്ക്ക് വേണ്ടിയാണ് ഞാന്‍ കളിക്കുന്നത്. ഒരിക്കല്‍ നിങ്ങളും മനുഷ്യത്വത്തിന് വേണ്ടി നിലകൊള്ളുമെന്ന് ട്വീറ്റില്‍ സാനിയ പറയുന്നു. 

കശ്മീരിലെ കത്തുവയിലായിരുന്നു എട്ടുവയസുമായി അതി ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജനുവരി പത്തിനായിരുന്നു കുട്ടിയെ കാണാതാവുന്നത്. ആട്ടിടയ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി കുതിരയെ തീറ്റാന്‍ പോവുകയും കാണാതാവുകയുമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കല്ലുകൊണ്ടുള്ള ഇടിയേറ്റ് പെണ്‍കുട്ടിയുടെ തല തകര്‍ന്ന നിലയിലായിരുന്നു. ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാവുകയും ചെയ്തിരുന്നു. 

ബ്രാഹ്മണ്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥാലത്ത് നിന്നും മുംസ്ലീം ബക്കര്‍വാല വിഭാഗത്തെ പേടിപ്പിച്ചോടിക്കാന്‍ ക്ഷേത്രം നടത്തിപ്പുകാരനായ സാജ്ഞി റാം പദ്ധതിയിട്ടതായിരുന്നു കുട്ടിയുടെ തട്ടിക്കൊണ്ടുപോകലും കൊലപാതകവുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com