സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരാവസരം വേണമെന്ന് ഇതിഹാസ താരം; അഭിനന്ദനവുമായി മോഹന്‍ലാല്‍

രഹാനേയ്ക്ക് ഒപ്പം നിന്ന് ക്ലാസ് ഷോട്ടുകളുമായി കളം നിറഞ്ഞ സഞ്ജുവായിരുന്നു രാജസ്ഥാനെ കരകയറ്റിയത്
സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരാവസരം വേണമെന്ന് ഇതിഹാസ താരം; അഭിനന്ദനവുമായി മോഹന്‍ലാല്‍

അഞ്ചാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എന്ന് പരുങ്ങിയിടത്ത് നിന്നായിരുന്നു പതിനൊന്നാം ഓവറില്‍ 90 റണ്‍സ് എന്നിടത്തേക്ക് രാജസ്ഥാന്‍ റോയല്‍സ് എത്തിയത്. രഹാനേയ്ക്ക് ഒപ്പം നിന്ന് ക്ലാസ് ഷോട്ടുകളുമായി കളം നിറഞ്ഞ സഞ്ജുവായിരുന്നു രാജസ്ഥാനെ കരകയറ്റിയത്. 

22 പന്തില്‍ നിന്നും 37 റണ്‍സെടുത്തായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. മികച്ച ഫോമില്‍ മുന്നേറുമെന്ന തോന്നിച്ചയിടത്തായിരുന്നു നദീം സഞ്ജുവിന്റെ വിക്കറ്റ് പിഴുതത്. എന്നാല്‍  ആ സമയം കൊണ്ട് തന്നെ മനോഹരമായ രണ്ട് സിക്‌സും, രണ്ട് ബൗണ്ടറിയും സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നിരുന്നു. ഐപിഎല്‍ പതിനൊന്നാം സീസണിലെ റണ്‍വേട്ടക്കാരുടെ നിരയില്‍ രണ്ടാം സ്ഥാനത്തേക്കുമെത്തി ഡല്‍ഹിക്കെതിരായ കളിയിലൂടെ സഞ്ജു. 

22 പന്തുകള്‍ നേരിട്ട സഞ്ജു റണ്‍ എടുക്കാതെ വിട്ടതാകട്ടെ രണ്ട് ബോളുകള്‍ മാത്രം. മികച്ച ഇന്നിങ്‌സ് പുറത്തെടുത്ത സഞ്ജുവിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാലും. അഭിനന്ദനങ്ങള്‍ സഞ്ജു എന്നാണ് മോഹന്‍ലാല്‍ തന്റെ ട്വിറ്ററില്‍ സഞ്ജുവിന്റെ ഫോട്ടോ ഒപ്പം ചേര്‍ത്തിട്ട് എഴുതിയത്. 

സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥിരാവസരം നല്‍കണം എന്ന പ്രതികരണവുമായിട്ടായിരുന്നു പാക് ഇതിഹാസ താരം ഷോയിബ് അക്തര്‍ രംഗത്തെത്തിയത്. എന്തുകൊണ്ടാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തത് എന്നത് തന്നെ അത്ഭുതപ്പെടുത്തുകയാണെന്നും ഷോയിബ് അക്തര്‍ പറയുന്നു.

ഒന്‍പതാം ഓവറില്‍ നദീമിനെതിരെ സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്ന രണ്ട് ഷോട്ടുകള്‍ മാത്രമെടുത്താണ് മലയാളി താരത്തിന്റെ കഴിവിനെ ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത്. മിഡില്‍ സ്റ്റമ്പിലേക്കെത്തിയ ഷോര്‍ട്ട് ബോള്‍ മിഡ് വിക്കറ്റിലൂടെ  പറത്തിയായിരുന്നു സഞ്ജുവിന്റെ ഒരു ഷോട്ട്. രണ്ടാമരണ്ടാമത്തെ ലെങ്ത് ബോള്‍ കട്ട് ചെയ്ത് സഞ്ജുവില്‍ നിന്നും വന്ന ഷോട്ട് കമന്ററി ബോക്‌സില്‍ പോലും അത്ഭുതം സൃഷ്ടിച്ചായിരുന്നു ബൗണ്ടറി ലൈന്‍ തൊട്ടത്.രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 1000 റണ്‍സ് നേടുകയെന്ന നേട്ടവും സഞ്ജു പിന്നിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com