സന്ദേശ് ജിങ്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു? ഛേത്രിയേക്കാളും ഉയര്‍ന്ന തുകയ്ക്ക് എടികെയിലേക്ക്‌

ഇന്ത്യന്‍ ദേശീയ ടീമില്‍ അനസും-ജിങ്കാനും തീര്‍ക്കുന്ന പ്രതിരോധ കോട്ട ബ്ലാസ്‌റ്റേഴ്‌സിലും കാണാന്‍ കാത്തിരുന്ന ആരാധകരാണ് ഇതോടെ നിരാശരാവുന്നത്
സന്ദേശ് ജിങ്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു? ഛേത്രിയേക്കാളും ഉയര്‍ന്ന തുകയ്ക്ക് എടികെയിലേക്ക്‌

കൊച്ചി: ഐഎസ്എല്ലിലും, സൂപ്പര്‍ കപ്പിലും മുന്നേറ്റം നടത്താനാവാതെ പിന്‍വാങ്ങേണ്ടി വന്നതിന്റെ നിരാശയില്‍ നില്‍ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ നാല് സീസണുകളില്‍ മഞ്ഞപ്പടയുടെ പ്രതിരോധത്തില്‍ ഉരുക്കു കോട്ട തീര്‍ത്തിരുന്ന സന്ദേശ് ജിങ്കാന്‍ ക്ലബ് വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ശക്തമാകുന്നത്. 

അത്‌ലറ്റിക്കോ കൊല്‍ക്കത്തയാണ് ബ്ലാസ്‌റ്റേഴ്‌സ് നായകനെ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ദേശീയ ടീമില്‍ അനസും-ജിങ്കാനും തീര്‍ക്കുന്ന പ്രതിരോധ കോട്ട ബ്ലാസ്‌റ്റേഴ്‌സിലും കാണാന്‍ കാത്തിരുന്ന ആരാധകരാണ് ഇതോടെ നിരാശരാവുന്നത്. അഞ്ചാം സീസണില്‍ പ്രതിരോധ കോട്ട ശക്തമാക്കാന്‍ ലക്ഷ്യമിട്ട് കൊല്‍ക്കത്ത ജിങ്കാനുമായി 1.5 കോടി രൂപയ്ക്ക് കരാറിലെത്തി എന്നാണ് സൂചന. ഐഎസ്എല്ലില്‍ ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് ജിങ്കാനെ കൊല്‍ക്കത്ത സ്വന്തമാക്കുന്നത്. 

സുനില്‍ ഛേത്രിക്ക് ലഭിച്ച 1.4 കോടി രൂപയായിരുന്നു ഐഎസ്എല്ലില്‍ ഇന്ത്യന്‍ താരത്തിന് ഇതുവരെ ലഭിച്ചിരിക്കുന്ന ഉയര്‍ന്ന പ്രതിഫലം. കഴിഞ്ഞ സീസണില്‍ 18 കളികളില്‍ നിന്നായി 30 ഗോളുകളായിരുന്നു കല്‍ക്കത്ത വഴങ്ങിയത്. പ്രതിരോധ കോട്ട ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ചെന്നൈയിന്‍ എഫ്‌സി നായകന്‍ ഹെന്റിക് സെറിനോയേയും കല്‍ക്കത്ത ലക്ഷ്യമിടുന്നുണ്ട. എന്നാല്‍ സെറിനോയ്ക്ക് വേണ്ടിയുള്ള നീക്കം ഫലം കാണാന്‍ സാധ്യത കുറവായതോടെയാണ് കല്‍ക്കത്ത ജിങ്കാനില്‍ ശക്തിക്കൂട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com