സ്വര്‍ണത്തിലേക്ക് വെടിയുതിര്‍ത്ത് അനിഷ്; കോമണ്‍വെല്‍ത്ത് മെഡല്‍ നേടുന്ന ഇന്ത്യയുടെ പ്രായം കുറഞ്ഞ താരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th April 2018 10:48 AM |
Last Updated: 13th April 2018 10:48 AM | A+A A- |

തേജസ്വിനി സാവന്തിന് പിന്നാലെ സ്വര്‍ണത്തിലേക്ക് വെടിയുതിര്‍ത്ത് അനിഷ് ബന്‍വാല. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളിലാണ് പാനിപ്പത്തില്‍ നിന്നുമുള്ള അനിഷ് സ്വര്‍ണം നേടിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാവുകയും ചെയ്തു അനിഷ്.15 വയസ് മാത്രമാണ് അനിഷിന്റെ പ്രായം. നാല് വര്‍ഷം മുന്‍പ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഈ ഇനത്തില്‍ രേഖപ്പെടുത്തിയ പോയിന്റും പിന്നിട്ടാണ് അനിഷ് റെക്കോര്‍ഡ് തന്റെ പേരിലാക്കി സ്വര്‍ണത്തിലേക്ക് എത്തിയത്.
അനിഷിന്റെ സ്വര്‍ണ നേട്ടത്തോടെ കോമണ്‍വെല്‍ത്ത് ഗെയിംസന്റെ ഒന്‍പതാം ദിനത്തില്‍ ഇതുവരെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 16 ആയി. തേജസ്വനി 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ സ്വര്‍ണം നേടിയപ്പോള്‍ അതേ ഇനത്തില്‍ ഇന്ത്യയുടെ അഞ്ജും വെള്ളിയും സ്വന്തമാക്കിയിരുന്നു. 97 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ കടന്ന് മൗസം കാത്രി ഇന്ത്യയ്ക്ക ഒരു മെഡല്‍ ഉറപ്പിച്ചിട്ടുമുണ്ട്. 16 സ്വര്‍ണം ഉള്‍പ്പെടെ 33 മെഡലുകളുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍.
Indian TT team of 2018 CWG is on the verge of becoming the MOST successful ever.
2002: