ആവേശപ്പോരില്‍ ജയം പിടിച്ച് സണ്‍റൈസേഴ്‌സ്; രോഹിത്തിനും കൂട്ടര്‍ക്കും തോല്‍വി തന്നെ

148 എന്ന താരതമ്യേന ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്നായിരുന്നു സണ്‍റൈസേഴ്‌സ് രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയത് എങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല
ആവേശപ്പോരില്‍ ജയം പിടിച്ച് സണ്‍റൈസേഴ്‌സ്; രോഹിത്തിനും കൂട്ടര്‍ക്കും തോല്‍വി തന്നെ

ആവേശപ്പോരിനൊടുവില്‍ അവസാന ബോളില്‍ രണ്ട് വട്ടം ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ഒരു വിക്കറ്റിന് തോല്‍പ്പിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. രോഹിത് ശര്‍മയുടേയും സംഘത്തിന്റേയും രണ്ടാം തോല്‍വിയായിരുന്നു രാജീവ് ഗാന്ധി ഇന്റനാഷണല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. സണ്‍റൈസേഴ്‌സിന്റെ രണ്ടാം ജയവും. 

148 എന്ന താരതമ്യേന ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്നായിരുന്നു സണ്‍റൈസേഴ്‌സ് രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയത് എങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഒരു വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് എന്ന നിലയില്‍ ശക്തമായിരുന്നു ഒരു ഘട്ടത്തില്‍ ഹൈദരാബാദ്. എന്നാല്‍ ബാറ്റിങ്ങില്‍ പിന്നീടുണ്ടായ തകര്‍ച്ച സണ്‍റൈസേഴ്‌സിന് തലവേദനയായി. 

25 പന്തില്‍ 32 റണ്‍സ് നേടിയ ദീപക് ഹൂഡയുടെ കളിയായിരുന്നു ഹൈദരാബാദിന് നിര്‍ണായകമായത്. മായങ്ക് മര്‍ക്കണ്ടേയുടെ മികച്ച ബൗളിങ്ങായിരുന്നു മുംബൈയ്ക്ക് പ്രതീക്ഷ നല്‍കിയത്. നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി മായങ്ക് നാല് വിക്കറ്റ് വീഴ്ത്തി. 28 ബോളില്‍ അടിച്ചു കളിച്ച് 45 റണ്‍സെടുത്ത ശിഖര്‍ ധവാനും, 22 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും ഹൈദരാബാദിന്റെ ജയത്തിന് നിര്‍ണായക പങ്ക് നല്‍കി.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 107 എന്ന നിലയില്‍ പരുങ്ങുകയായിരുന്നു ഒരു ഘട്ടത്തില്‍ ഹാദരാബാദ്. അവസാന ഓവറില്‍ ഹൈദരാബാദിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സ്. ഹൂഡയ്ക്കാണ് ജയത്തില്‍ സണ്‍റൈസേഴ്‌സ ആരാധകര്‍ നന്ദി പറയേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com