താമസ സ്ഥലത്ത് സിറിഞ്ച്; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും രണ്ട് മലയാളി താരങ്ങളെ പുറത്താക്കി

ഇരുവരുടേയും അക്രഡിറ്റേഷന്‍ റദ്ദാക്കി. രണ്ട് താരങ്ങളും നടപടി നേരിടേണ്ടി വരുമെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും വ്യക്തമാക്കിയിട്ടുണ്ട്
താമസ സ്ഥലത്ത് സിറിഞ്ച്; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും രണ്ട് മലയാളി താരങ്ങളെ പുറത്താക്കി

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേട്ടത്തില്‍ മികച്ച മുന്നേറ്റം നടത്തുന്നതിനിടെ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തയാണ് ഗോള്‍ഡ് കോസ്റ്റില്‍ നിന്നും വരുന്നത്. രണ്ട് ഇന്ത്യന്‍ താരങ്ങളെ ഗെയിംസ് വില്ലേജില്‍ നിന്നും പുറത്താക്കി. 

ട്രിപ്പിള്‍ ജംബ് താരം രാകേശ് ബാബു, നടത്തത്തില്‍ മത്സരിക്കുന്ന കെ.ടി.ഇര്‍ഫാന്‍ എന്നിവരെയാണ് ഗെയിംസ് വില്ലേജില്‍ നിന്നും പുറത്താക്കി നാട്ടിലേക്ക് തിരിച്ചയക്കുന്നത്. ഇവരുടെ മുറിയില്‍ നിന്നും സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ട്രിപ്പിള്‍ ജംബില്‍  ഫൈനലില്‍ മത്സരിക്കേണ്ട താരമായിരുന്നു രാകേഷ് ബാബു.

ഇരുവരുടേയും അക്രഡിറ്റേഷന്‍ റദ്ദാക്കി. രണ്ട് താരങ്ങളും നടപടി നേരിടേണ്ടി വരുമെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും വ്യക്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നും  പുറപ്പെടുന്ന ആദ്യ വിമാനത്തില്‍ തന്നെ പറ്റിയാല്‍ ഇരുവരേയും തിരിച്ചയക്കണം എന്ന് അധികൃതരോട് ആവശ്യപ്പെട്ടതായി കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 

സിറിഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഇരുവരുടേയും വിശദീകരണം തൃപ്തികരമല്ലെന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് മാര്‍ട്ടിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com