മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഡല്‍ഹിക്ക് വിജയം
Published: 14th April 2018 07:40 PM |
Last Updated: 14th April 2018 07:57 PM | A+A A- |

മുംബയ്: കൂറ്റൻ സ്കോർ നേടിയിട്ടും ഡൽഹി ഡെയർഡെവിൾസിന്റെ മികച്ച പ്രകടനത്തിന് മുന്നിൽ മുംബൈ ഇന്ത്യൻസിന് കാലിടറി. ഐ.പി.എല്ലിലെ ആദ്യ ജയം തേടിയിറങ്ങിയ മുംബൈയെ ഡൽഹി ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി.ടൂർണമെന്റിലെ മുംബയുടെ തുടർച്ചയായ മൂന്നാം തോൽവിയും ഡൽഹിയുടെ ആദ്യ വിജയവുമാണിത്. ആദ്യ ബാറ്റ് ചെയ്‌ത മുംബയ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. എന്നാൽ അവസാന പന്തിൽ ഡൽഹി ഈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 53 പന്തിൽ 91 റൺസെടുത്ത ജാസൺ റോയ് ആണ് കളിയിലെ താരം.
അർദ്ധ സെഞ്ച്വറി നേടി സൂര്യകുമാർ യാദവിന്റെയും (53) എവിൻ ലൂയിസ് (48), ഇഷാൻ കിഷൻ (44) എന്നിവരുടെ മികച്ച ബാറ്റിംഗുമാണ് മുംബയ്‌ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഡൽഹിക്കായി ട്രെന്റ് ബോൾട്ട്, ഡാനിയേൽ ക്രിസ്റ്റ്യൻ, രാഹുൽ തിവാതിയ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബയ്‌ക്ക് ഓപ്പണർമാരായ സുര്യകുമാർ യാദവും എവിൻ ലൂയിസും മികച്ച തുടക്കമാണ് നൽകിയത്. ഡൽഹി ബൗളർമാരെ തകർത്തടിച്ച് കളിച്ചതോടെ മുംബയുടെ സ്കോർ കുതിച്ചു. യാദവ് 32 പന്തിൽ 53 റൺസ് തികച്ചപ്പോൾ 28 പന്തിൽ ലൂയിസ് 48 റൺസ് അടിച്ചെടുത്തു.