കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗൗരവ് സോളങ്കിക്കും, സഞ്ജീവ് രജ്പുത്തിനും സ്വര്‍ണം ; ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഇരുപതായി

ബോക്‌സിംഗില്‍ 52 കിലോ വിഭാഗത്തിലാണ് ഗൗരവ് സോളങ്കി സ്വര്‍ണം നേടിയത്. ഷൂട്ടിംഗില്‍ 50 മീറ്റര്‍ റൈഫിളിലാണ് സഞ്ജീവ് രജ്പുത്തിന്റെ സുവര്‍ണനേട്ടം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗൗരവ് സോളങ്കിക്കും, സഞ്ജീവ് രജ്പുത്തിനും സ്വര്‍ണം ; ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഇരുപതായി

ഗോള്‍ഡ് കോസ്റ്റ് : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇന്ന് രണ്ട് സ്വര്‍ണം കൂടി. ബോക്‌സിംഗിലും ഷൂട്ടിംഗിലുമാണ് ഇന്ത്യയ്ക്ക് സ്വര്‍ണം ലഭിച്ചത്. ഗൗരവ് സോളങ്കിയും, സഞ്ജീവ് രജ്പുത്തുമാണ് സ്വര്‍ണം സ്വന്തമാക്കിയത്. ബോക്‌സിംഗില്‍ ഇന്ന് മേരികോം സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. 

ബോക്‌സിംഗില്‍ 52 കിലോ വിഭാഗത്തിലാണ് ഗൗരവ് സോളങ്കി സ്വര്‍ണം നേടിയത്. 
ഷൂട്ടിംഗില്‍ 50 മീറ്റര്‍ റൈഫിളിലാണ് സഞ്ജീവ് രജ്പുത്തിന്റെ സുവര്‍ണനേട്ടം. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഇരുപതായി. ബോക്‌സിംഗില്‍ വനിതകളുടെ 45-48 കിലോ വിഭാഗത്തിലാണ് മേരികോം രാവിലെ സ്വര്‍ണം നേടിയത്.

ഇന്നലെ ഇന്ത്യ മൂന്ന് സ്വര്‍ണം നേടിയിരുന്നു. ഷൂട്ടിങ്ങില്‍ പതിനഞ്ചുകാരന്‍ അനീഷ് ബന്‍വാല, തേജസ്വിനി സാവന്ദ്, ഗുസ്തിയില്‍ ബജ്‌റങ്ങ് എന്നിവരാണ് സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 25 മീറ്റര്‍ രാപിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ബന്‍വാല സ്വര്‍ണം വെടിവെച്ചിട്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഈ പത്താംക്ലാസുകാരന്‍ സ്വന്തമാക്കി. 

വനിതകളുടെ 50 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തിലാണ് തേജസ്വിനി സ്വര്‍ണം ചൂടിയത്. പുരുഷ ഗുസ്തിയില്‍ 65 കിലോ വിഭാഗം ഫ്രീ സ്റ്റൈല്‍ ഇനത്തിലാണ് ബജ്‌റങ്ങ് സ്വര്‍ണം നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com