കോമണ്‍വെല്‍ത്ത് ഗെയിംസ് : മേരികോമിലൂടെ ഇന്ത്യയ്ക്ക് പതിനെട്ടാം സ്വര്‍ണം

വനിതകളുടെ 45-48 കിലോ വിഭാഗത്തിലാണ് മേരികോമിന്റെ സുവര്‍ണനേട്ടം
കോമണ്‍വെല്‍ത്ത് ഗെയിംസ് : മേരികോമിലൂടെ ഇന്ത്യയ്ക്ക് പതിനെട്ടാം സ്വര്‍ണം


ഗോള്‍ഡ് കോസ്റ്റ് : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനെട്ടാം സ്വര്‍ണം. ബോക്‌സിംഗില്‍ ഇന്ത്യയുടെ മേരികോമാണ് ഇന്ന് സ്വര്‍ണം നേടിയത്. വനിതകളുടെ 45-48 കിലോ വിഭാഗത്തിലാണ് മേരികോമിന്റെ സുവര്‍ണനേട്ടം. 

ഇന്നലെ ഇന്ത്യ മൂന്ന് സ്വര്‍ണം നേടിയിരുന്നു. ഷൂട്ടിങ്ങില്‍ പതിനഞ്ചുകാരന്‍ അനീഷ് ബന്‍വാല, തേജസ്വിനി സാവന്ദ്, ഗുസ്തിയില്‍ ബജ്‌റങ്ങ് എന്നിവരാണ് സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 25 മീറ്റര്‍ രാപിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ബന്‍വാല സ്വര്‍ണം വെടിവെച്ചിട്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഈ പത്താംക്ലാസുകാരന്‍ സ്വന്തമാക്കി. 

വനിതകളുടെ 50 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തിലാണ് തേജസ്വിനി സ്വര്‍ണം ചൂടിയത്. പുരുഷ ഗുസ്തിയില്‍ 65 കിലോ വിഭാഗം ഫ്രീ സ്റ്റൈല്‍ ഇനത്തിലാണ് ബജ്‌റങ്ങ് സ്വര്‍ണം നേടിയത്. മേരികോം കൂടി മെഡല്‍ നേടിയതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 43 ആയി ഉയര്‍ന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com