ചെന്നൈയുടെ ഹോം മത്സരങ്ങള്‍ക്ക് മഹാരാഷ്ട്രയുടെ വെള്ളം ഊറ്റണോ? പുനെ വേദിയാക്കിയതിനെതിരെ ഹര്‍ജി കോടതിയില്‍ 

വേരി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ചെന്നൈയുടെ ഹോം മത്സര വേദി പുനെയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ബോംബെ ഹൈക്കോടതിയുടെ ചോദ്യം
ചെന്നൈയുടെ ഹോം മത്സരങ്ങള്‍ക്ക് മഹാരാഷ്ട്രയുടെ വെള്ളം ഊറ്റണോ? പുനെ വേദിയാക്കിയതിനെതിരെ ഹര്‍ജി കോടതിയില്‍ 

മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ വെള്ളം ഉപയോഗിക്കേണ്ടതായി വരുമോയെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനോട് ആരാഞ്ഞ് ബോംബെ ഹൈക്കോടതി. കാവേരി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ചെന്നൈയുടെ ഹോം മത്സര വേദി പുനെയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ബോംബെ ഹൈക്കോടതിയുടെ ചോദ്യം. 

പുനെയിലെ ഗഹുഞ്ചേ സ്റ്റേഡിയമാണ് ചെന്നൈയുടെ ആറ് ഹോം മത്സരങ്ങള്‍ക്ക് ഇനി വേദിയാവുക. മഹാരാഷ്ട്രയില്‍ ഐപിഎല്‍  മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് എതിരെ എന്‍ജിഒ ആയ ലോക്‌സട്ടാ മൂവ്‌മെന്റ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു കോടതി മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നും മറുപടി ആരാഞ്ഞത്. 

സംസ്ഥാനം വരള്‍ച്ചയിലൂടെ കടന്നു പോകുമ്പോള്‍ ഗ്രൗണ്ട് മാനേജ്‌മെന്റിനായി വെള്ളം ഉപയോഗിക്കുന്നത് ചോദ്യം ചെയ്തായിരുന്നു പൊതുതാത്പര്യ ഹര്‍ജി. പുനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇപ്പോള്‍ സ്‌റ്റേഡിയത്തിനായി നല്‍കിക്കൊണ്ടിരിക്കുന്ന വെള്ളത്തിനേക്കാള്‍ കൂടുതല്‍ മത്സരം നടത്തുമ്പോള്‍ ആവശ്യമായി വരുമോയെന്നാണ് കോടതി എംസിഎയോട് ചോദിച്ചിരിക്കുന്നത്. വാങ്കടെ സ്‌റ്റേഡിയത്തെ നിയന്ത്രിക്കുന്ന മുംബൈ ക്രിക്കറ്റ് അസോസിയേഷനോടും ഹൈക്കോടതി കഴിഞ്ഞ ദിവസം സമാനമായ ചോദ്യം ഉന്നയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com