ടേബിള്‍ ടെന്നീസിലും, ജാവലിന്‍ ത്രോയിലും ചരിത്രം; സുവര്‍ണ തീരത്ത് സ്വര്‍ണം കൊയ്ത് ഇന്ത്യ

പത്താം ദിനമായ ഇന്ന് മാത്രം എട്ട് മെഡലുകളാണ് ഇന്ത്യ നേടിയത്. ഇതില്‍ ഏഴും സ്വര്‍ണം
ടേബിള്‍ ടെന്നീസിലും, ജാവലിന്‍ ത്രോയിലും ചരിത്രം; സുവര്‍ണ തീരത്ത് സ്വര്‍ണം കൊയ്ത് ഇന്ത്യ

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പത്താം ദിനവും സ്വര്‍ണം കൊയ്ത് ഇന്ത്യ. പുരുഷ വിഭാഗം ബോക്‌സിങ്ങില്‍ വികാസ് കൃഷന്‍ സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 25ലേക്കെത്തി. 

75 കിലോഗ്രാം വിഭാഗത്തിലായിരുന്നു വികാസിന്റെ നേട്ടം. പത്താം ദിനമായ ഇന്ന് മാത്രം എട്ട് മെഡലുകളാണ് ഇന്ത്യ നേടിയത്. ഇതില്‍ ഏഴും സ്വര്‍ണം. മേരികോമിലൂടെയായിരുന്നു ഇന്ത്യ ഇന്ന് ആദ്യ സ്വര്‍ണം നേടിയത്. നോര്‍ത്ത അയര്‍ലാന്‍ഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ ഇടിച്ചിട്ടായിരുന്നു മേരികോം സ്വര്‍ണം ഉയര്‍ത്തിയത്. 

മേരികോമിന് പിന്നാലെ ഇടിക്കൂട്ടില്‍ നിന്നും ഗൗരവ് സോളാങ്കിയും സ്വര്‍ണത്തിലേക്കെത്തി. ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്നും ഇന്ത്യ സ്വര്‍ണം പിടിച്ചു. 50 മീറ്റര്‍ റൈഫിളില്‍ സഞ്ജീവ് രജ്പുത്താണ് സ്വര്‍ണം ഇന്ത്യയ്ക്കായി വെടിവെച്ചിട്ടത്. 

എന്നാല്‍ ജാവലിന്‍ ത്രോയിലും, ടേബിള്‍ ടെന്നിസിലും അത്ഭുതം സൃഷ്ടിച്ചായിരുന്നു നീരജ് ചോപ്രയും, മാണിക് ബത്രയും സ്വര്‍ണത്തില്‍ മുത്തമിട്ടത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാ താരമായി മാണിക ബത്ര. 86.47 എന്ന റെക്കോര്‍ഡ് ദൂരത്തേക്ക് എറിഞ്ഞായിരുന്നു നീരജ് ചോപ്ര രാജ്യത്തിന് വീണ്ടും അഭിമാനനേട്ടം നേടിത്തന്നത്. 

ഒന്‍പതാം ദിനം സുശീല്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ നിറഞ്ഞു നിന്ന ഗുസ്തിയില്‍ ഇന്നും ഇന്ത്യ സ്വര്‍ണം നേടിയ വിനീഷ് ഫോഗത്തും സുമിത്തുമായിരുന്നു ഇന്ത്യയ്ക്കായി ഇന്ന് സ്വര്‍ണം നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com