ജയിച്ചെങ്കിലും സെവാഗിന് പറയാനുള്ളത് ധോനിയെ കുറിച്ചാണ്, മുള്‍മുനയില്‍ നിര്‍ത്തിയ ധോനിയെ കുറിച്ച്

ജയം നേടിക്കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും ജയിച്ചത് ധോനി തന്നെയാണെന്ന പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്
ജയിച്ചെങ്കിലും സെവാഗിന് പറയാനുള്ളത് ധോനിയെ കുറിച്ചാണ്, മുള്‍മുനയില്‍ നിര്‍ത്തിയ ധോനിയെ കുറിച്ച്

പഴയ വീര്യത്തില്‍ ഒരിക്കല്‍ കൂടി ക്രിക്കറ്റ് പേമികള്‍ ധോനിയെ കണ്ടു. പക്ഷേ സിക്‌സും ഫോറും പറത്തിയുള്ള ആ ഫിനിഷിങ് നഷ്ടമായെന്ന് മാത്രം. എങ്കിലും ധോനി തീര്‍ത്ത നെഞ്ചിടിപ്പിനെ കുറിച്ച് തുറന്നു പറയാന്‍ പഞ്ചാബ് ടീമിന്റെ മെന്ററായ സെവാഗിന് മടിയില്ല. 

കുറച്ച് നീമിഷത്തേക്ക ഏവരേയും മുള്‍ മുനയില്‍ നിര്‍ത്തുകയായിരുന്നു ധോനി എന്നാണ് മത്സരത്തിന് ശേഷം സെവാഗ് പറഞ്ഞത്. 44 ബോളില്‍ നിന്നായിരുന്നു 79 റണ്‍സ് നേടി ധോനി ചെന്നൈയെ വിജയത്തോടെ അടുപ്പിച്ചത്. എന്നാല്‍ അവസാന ഓവറില്‍ 17 റണ്‍സ് വേണമെന്നിരിക്കെ ധോനിക്ക് തടയിടുന്നതില്‍ മോഹിത് ശര്‍മ വിജയിച്ചു. 

ജയം നേടിക്കൊടുക്കാന്‍ സാധിച്ചില്ലെങ്കിലും ജയിച്ചത് ധോനി തന്നെയാണെന്ന പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അവിശ്വസനീയമായ പ്രകടനം എന്നായിരുന്നു സഞ്ജയ് മഞ്‌റേക്കറിന്റെ ട്വീറ്റ്. 

ബാറ്റിങ് ഓര്‍ഡറില്‍ മുകളിലേക്ക് സ്ഥാനക്കയറ്റം കിട്ടിയാല്‍ തനിക്ക എന്ത് സാധിക്കും എന്ന് ധോനി തെളിയിച്ചു കൊടുക്കുകയായിരുന്നു അതെന്നാണ് ആകാഷ് ചോപ്ര ചൂണ്ടിക്കാട്ടിയത്. ധോനിയെ കൂടാതെ അമ്പാട്ടി റായിഡുവും ചെന്നൈയ്ക്ക് വേണ്ടി മികച്ച ഇന്നിങ്‌സ് പടുത്തുയര്‍ത്തി. 35 ബോളില്‍ നിന്നും 49 റണ്‍സ് നേടി ധോനിയുമായി  കൂട്ടുകെട്ടുണ്ടാക്കാനും റായിഡുവിനായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com