തെരുവിലായാലും കളി ക്രിക്കറ്റാണോ അവിടെ സച്ചിനുണ്ടാകും; ആരാധകരെ ഞെട്ടിച്ച് സച്ചിന്റെ രംഗപ്രവേശം;  വീഡിയോ വൈറല്‍

സച്ചിനൊപ്പം കളിക്കണോ അതോ ഫോട്ടോയില്‍ വീഡിയോ പകര്‍ത്തണോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു സച്ചിന്റെ 'സഹതാരങ്ങള്‍'
തെരുവിലായാലും കളി ക്രിക്കറ്റാണോ അവിടെ സച്ചിനുണ്ടാകും; ആരാധകരെ ഞെട്ടിച്ച് സച്ചിന്റെ രംഗപ്രവേശം;  വീഡിയോ വൈറല്‍

രാധകരെ ഞെട്ടിക്കുന്നതില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കഴിഞ്ഞേ മറ്റാരുമൊള്ളൂ. റോഡിലൂടെ പോകുമ്പോള്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടാല്‍ സച്ചില്‍ അപ്പോള്‍ തന്നെ ഗ്ലാസ് താഴ്ത്തി അവരോട് റോഡ് സുരക്ഷയെക്കുറിച്ച് പറയും. ഇത്തരത്തിലുള്ള സച്ചിന്റെ നിരവധി വീഡിയോകള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. എന്നാല്‍ പുതുതായി പുറത്തുവന്നിരിക്കുന്ന വീഡിയോ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. 

മുംബൈയിലെ തെരുവില്‍ നിന്ന് കളിക്കുകയായിരുന്ന യുവാക്കള്‍ക്കൊപ്പം നിന്ന് ക്രിക്കറ്റ് കളിക്കുന്ന സച്ചിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗമായ വിനോദ് കാംബ്ലിയാണ് സച്ചിന്റെ വീഡിയോ ഷെയല്‍ ചെയ്തിരിക്കുന്നത്. കാറില്‍ നിന്നിറങ്ങി വന്ന് യുവാക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയാണ് സച്ചിന്‍. സച്ചിനെ കണ്ടതിന്റെ ഞെട്ടലിലായിരുന്നു യുവാക്കള്‍. എല്ലാവര്‍ക്കും കൈകൊടുത്ത് പരിചയപ്പെട്ടതിന് ശേഷമാണ് സച്ചിന്‍ കളിക്കാനിറങ്ങിയത്. സച്ചിനൊപ്പം കളിക്കണോ അതോ ഫോട്ടോയില്‍ വീഡിയോ പകര്‍ത്തണോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു സച്ചിന്റെ 'സഹതാരങ്ങള്‍'. 


പണ്ടത്തേപ്പോലെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആഘോഷിക്കുന്നതു കൊണുമ്പോള്‍ സന്തോഷമുണ്ട് എന്ന അടിക്കുറുപ്പോടെയാണ് കാംബ്ലി വീഡിയോ ഷെയല്‍ ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്തതിന് പിന്നാലെ വീഡിയോ വൈറലായി. നിരവധി സച്ചിന്‍ ആരാധകര്‍ കാംബ്ലിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തി. വഴിയിലൂടെ പോയ കാറില്‍ ഇരുന്നവര്‍ സച്ചിനെ മനസിലാക്കി കളി പകര്‍ത്താന്‍ ഇറങ്ങിയതോടെ സച്ചിന് കളി അവസാനിപ്പിക്കേണ്ടി വന്നു. പിന്നെ ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനുള്ള തിരക്കിലായിരുന്നു അദ്ദേഹം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com