പാക്കിസ്ഥാന് വേണ്ടി ഫീല്‍ഡിങ്, റോജ സിനിമ കാണുന്നതിനായുള്ള പോക്ക്; ജന്മദിനം ആഘോഷിക്കുന്ന സച്ചിന്റെ കഴിഞ്ഞ നാളുകള്‍ ഇങ്ങനെയായിരുന്നു

ക്രിക്കറ്റ് ദൈവം ജന്മദിനം ആഘോഷിക്കുമ്പോള്‍ കളിക്കളത്തിലും പുറത്തും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പിന്നിട്ട അപൂര്‍വ നിമിഷങ്ങളും, നേട്ടങ്ങളും...
പാക്കിസ്ഥാന് വേണ്ടി ഫീല്‍ഡിങ്, റോജ സിനിമ കാണുന്നതിനായുള്ള പോക്ക്; ജന്മദിനം ആഘോഷിക്കുന്ന സച്ചിന്റെ കഴിഞ്ഞ നാളുകള്‍ ഇങ്ങനെയായിരുന്നു

സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഈ പേര് മാത്രം മതി, നൂറ് നൂറ് കാര്യങ്ങള്‍ ആ പേര് മാത്രം നമ്മുടെ ചിന്തകളിലേക്ക് കൊണ്ട് നിറയ്ക്കുന്നുണ്ട്. 16ാം വയസില്‍ പത്താം നമ്പര്‍ ജേഴ്‌സിയില്‍ തുടങ്ങിയ പ്രയാണം ക്രിക്കറ്റ് ദൈവം എന്ന വിളിപ്പേരും സ്വന്തമാക്കി 24 വര്‍ഷങ്ങളായിരുന്നു പിന്നിട്ടത്. ഒടുവില്‍ സച്ചിന്‍ സച്ചിന്‍ വിളികള്‍ നിര്‍ത്താതെ മുഴങ്ങിയ വാങ്കടയില്‍ 2013, നവംബറില്‍ പടിയിറക്കം. 

ഇന്ത്യന്‍ കുപ്പായത്തില്‍ സച്ചിനില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് നിന്നും സച്ചിന് അപ്രത്യക്ഷനാവാന്‍ സാധിക്കില്ലല്ലോ... സ്വന്തം പേരില്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ അത്രമാത്രമുണ്ട് സച്ചിനെ കടന്നു പോകുന്ന തലമുറകളെല്ലാം ഓര്‍ക്കാന്‍. 326 റണ്‍സ് നേടി പുറത്താവാതെ നിന്ന സ്‌കൂള്‍ ബോയ് എന്നത് മുതല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സിംഗിള്‍ അടിച്ച് 200 എന്ന വ്യക്തിഗത സ്‌കോര്‍ ഏകദിന ക്രിക്കറ്റില്‍ സാധ്യമാക്കുന്ന സൂപ്പര്‍ മാന്‍ ആകുന്നത് വരെയുള്ള നിമിഷങ്ങള്‍ എങ്ങിനെ മറന്നു കളയാനാണ്...

കളിക്കളത്തിന് പുറത്ത് ഇന്ന് സച്ചിന്റെ സ്‌കോര്‍ 45! ക്രിക്കറ്റ് ദൈവം ജന്മദിനം ആഘോഷിക്കുമ്പോള്‍ കളിക്കളത്തിലും പുറത്തും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പിന്നിട്ട അപൂര്‍വ നിമിഷങ്ങളും, നേട്ടങ്ങളും...

1. 1987ലെ വേള്‍ഡ് കപ്പ്. ഇന്ത്യ സിംബാബ്വേയ്‌ക്കെതിരെ കളിക്കുന്നു. ബോള്‍ ബോയിയായി സച്ചിന്‍ വാങ്കടേയില്‍. പ്രായം 14...
2. 1988ല്‍ പാക്കിസ്ഥാന് വേണ്ടി ഫീല്‍ഡിങ്ങിന് ഇറങ്ങുന്നു. ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്റെ പരിശീലന മത്സരത്തിലായിരുന്നു ഇത്...

3. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്
4. ഏറ്റവൂം കൂടുതല്‍ അന്താരാഷ്ട്ര സെഞ്ചുറികള്‍
5. അന്താരാഷ്ട്ര അര്‍ധ സെഞ്ചുറികളുടെ കാര്യത്തിലും സച്ചിന്‍ തന്നെ മുന്നില്‍.
6. ലോക കപ്പുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്


7. ഒരു ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും സച്ചിന്‍ തന്നെ...
8. ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍.


9.അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിനേക്കാളും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് ആയിരിക്കുന്ന മറ്റൊരു കളിക്കാരനില്ല.
10. ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരിസും ആയിരിക്കുന്നത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്നെ...
11. രഞ്ജി, ദുലീപ്, ഇറാനി ട്രോഫികളില്‍ സ്ച്ചിന്‍ അരങ്ങേറ്റം കുറിച്ചത് സെഞ്ചുറിയുമടിച്ചായിരുന്നു...


12.മാരുതി 800 ആയിരുന്നു സച്ചിന്റെ ആദ്യ കാര്‍..
13.1995ല്‍ റോജ സിനിമ കാണുന്നതിനായി താടി വെച്ച് വേഷം മാറി സച്ചിന്‍ തീയറ്ററിലെത്തി. പക്ഷേ വേഷം മാറല്‍ ഫലിച്ചില്ല..കണ്ണട താഴേ പോകുകയും അത് സച്ചിനാണെന്ന് കണ്ട് തീയറ്ററിലുണ്ടായിരുന്നവരെല്ലാം താരത്തിനടുത്തേക്ക് എത്തുകയുമായിരുന്നു. 
14. സുനില്‍ ഗവാസ്‌കര്‍ സമ്മാനിച്ച പാഡുമായിട്ടാണ് സച്ചിന്‍ ആദ്യ ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയത്. 


15.പെര്‍ഫ്യൂം, വാച്ചുകള്‍ എന്നിവ ശേഖരിക്കലാണ് സച്ചിന് താത്പര്യമുള്ള മറ്റൊരു  വിഷയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com