ബൂട്ടണിയുന്ന ഓരോ മിനിറ്റിലും ലഭിക്കുന്നത് 20 ലക്ഷം രൂപ വീതം; മെസിയുടെ പ്രതിഫല കഥകള്‍ ഇങ്ങനെയാണ്‌

ഫുട്‌ബോള്‍ മിശിഹ കളിക്കളത്തില്‍ ഇടംകാലുകൊണ്ട് കാണിക്കുന്ന ഇന്ദജാലത്തിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്
ബൂട്ടണിയുന്ന ഓരോ മിനിറ്റിലും ലഭിക്കുന്നത് 20 ലക്ഷം രൂപ വീതം; മെസിയുടെ പ്രതിഫല കഥകള്‍ ഇങ്ങനെയാണ്‌

ഫുട്‌ബോള്‍ മൈതാനത്ത് മെസി തീര്‍ക്കുന്ന മാജിക് ഫുട്‌ബോള്‍ പ്രേമികളെ അമ്പരപ്പിച്ചു കൊണ്ട് തന്നെ തുടര്‍ന്നു പോവുകയാണ്...നേട്ടങ്ങളനവധി അര്‍ജന്റീനിയന്‍ താരം പിന്നിട്ടു കഴിഞ്ഞു. ലോക കപ്പ് എന്ന സ്വപ്‌നം മാത്രമാണ് മെസിയില്‍ നിന്നും അകന്നു നില്‍ക്കുന്നത്. റഷ്യയില്‍ ആ കാത്തിരിപ്പിനും വിരാമമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

അതിനിടയിലാണ് ഫുട്‌ബോള്‍ മിശിഹ കളിക്കളത്തില്‍ ഇടംകാലുകൊണ്ട് കാണിക്കുന്ന ഇന്ദജാലത്തിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. കളിക്കളത്തിലിറങ്ങുന്ന ഓരോ മിനിറ്റിലും മെസി വാരുന്നത് 20 ലക്ഷം രൂപ വീതമാണ്. 

ഗോള്‍ വല ചലിപ്പിക്കുന്നതിലും റെക്കോര്‍ഡുകളുടെ കാര്യത്തിലും മെസിയും, ക്രിസ്റ്റിയാനോയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ പോര്‍ച്ചുഗല്‍ താരത്തേക്കാള്‍ മെസി ബഹുദൂരം മുന്നില്‍ തന്നെ. 

ശബളം, ബോണസ്, പരസ്യത്തില്‍ നിന്നുമുള്ള വരുമാനം എന്നിവയെല്ലാം കൂട്ടുമ്പോള്‍ ഈ സിസണില്‍ 1025 കോടിയിലധികം രൂപയാണ് മെസിക്ക് ലഭിക്കുന്നത്. ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുന്നത് 765 കോടിയും. ഈ വര്‍ഷം ബാഴ്‌സയുമായി കരാര്‍ പുതുക്കിയതിലൂടെയാണ് മെസിയുടെ പ്രതിഫലം വര്‍ധിച്ചത്. കഴിഞ്ഞവര്‍ഷം ക്രിസ്റ്റ്യാനോ ആയിരുന്നു മുന്‍പില്‍. 710 കോടിയായിരുന്നു അന്ന് ക്രിസ്റ്റിയാനോയ്ക്ക് ലഭിച്ചിരുന്നത്. മെസിക്ക് ലഭിച്ചിരുന്നതാവട്ടെ 620 കോടി രൂപയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com