പഴയ പുള്ളികള്‍ കടല്‍ താണ്ടുകയാണ്; സാഹസീക യാത്രയുമായി പീറ്റേഴ്‌സനും, ഫ്‌ലിന്റോഫും

ഫ്രാന്‍സിലേക്കുള്ള സാഹസീക യാത്രയുടെ സന്തോഷം ലോകത്തോട് പങ്കുവയ്ക്കാന്‍ ഇരുവരും സെല്‍ഫി വീഡിയോയുമായെത്തി
പഴയ പുള്ളികള്‍ കടല്‍ താണ്ടുകയാണ്; സാഹസീക യാത്രയുമായി പീറ്റേഴ്‌സനും, ഫ്‌ലിന്റോഫും

സ്വിച്ച് ഹിറ്റുകളും, സ്ലോഗ് സ്വീപ്പുകളും കൊണ്ട് ക്രിക്കറ്റ് പ്രേമികളെ വര്‍ഷങ്ങളോളം വിസ്മയിപ്പിച്ചായിരുന്നു കെവിന്‍ പിറ്റേഴ്‌സണ്‍ തന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചത്. ഐപിഎല്ലില്‍ പീറ്റേഴ്‌സന്റെ തല മാത്രമൊന്ന് ഗ്യാലറിയിലെ സ്‌ക്രീനില്‍ കണ്ടാല്‍ പോലും നിര്‍ത്താതെ കാണികള്‍ ആരവം മുഴക്കിയിരുന്നു ഒരിക്കല്‍. ഐപിഎല്‍ പതിനൊന്നാം സീസണിലേക്ക് എത്തുമ്പോള്‍ കമന്റേറ്ററുടെ റോളിലെത്തിയിരുന്നു താരം. പക്ഷേ ഇപ്പോള്‍ ആ ഭാഗത്തൊന്നും പീറ്റേഴ്‌സെ കാണ്ടെത്താനാവില്ല. കാണണം എങ്കില്‍ ഇനി കടലിലേക്ക് നോക്കണം. 

ഫ്രാന്‍സിലേക്ക് കുതിക്കുകയായിരുന്നു ഇംഗ്ലണ്ടിന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍. ചെറു കപ്പലിലാണ് പീറ്റേഴ്‌സന്റെ യാത്ര എന്നതാണ് ഇവിടുത്തെ ഹൈലൈറ്റ്. യാത്രയില്‍ ഒറ്റയ്ക്കല്ലെന്ന് മാത്രമല്ല, ഇംഗ്ലണ്ട് ടീമില്‍ വര്‍ഷങ്ങളോളം ഒരുമിച്ച് കളിച്ച സഹതാരമാണ് കൂട്ടിനുള്ളത് എന്ന പ്രത്യേകതയുമുണ്ട്. ആന്‍ഡ്രൂ ഫ്‌ലിന്റോഫാണ് പീറ്റേഴ്‌സന് കൂട്ടായി ഫ്രാന്‍സിലേക്ക് കടല്‍ താണ്ടുന്നത്. 

ഫ്രാന്‍സിലേക്കുള്ള സാഹസീക യാത്രയുടെ സന്തോഷം ലോകത്തോട് പങ്കുവയ്ക്കാന്‍ ഇരുവരും സെല്‍ഫി വീഡിയോയുമായെത്തി. ഞങ്ങള്‍ ഒരു ടീമാണ്, ഞങ്ങള്‍ തിരിച്ചെത്തിയിരിക്കുന്നു, ഫ്രാന്‍സിലേക്കാണ് ഞങ്ങളുടെ കുതിപ്പ് എന്നാണ് പീറ്റേഴ്‌സന്‍ വീഡിയോയില്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com