ബാറ്റിങ്ങില്‍ പിഴച്ചപ്പോള്‍ ബൗളിങ്ങില്‍ ഉയര്‍ത്തെഴുന്നേറ്റ് ഹൈദരാബാദ്;  മുംബൈ തോല്‍വിയുടെ വഴിയേ തന്നെ

കെയിന്‍ വില്യംസനിന്റെ ക്യാപ്റ്റന്‍സി കൂടിയായിരുന്നു സണ്‍റൈസേഴ്‌സിന് പ്രതിരോധിക്കാന്‍ ഭേദപ്പെട്ട സ്‌കോര്‍ ഇല്ലാതിരുന്നിട്ടു കൂടി ജയത്തിലേക്കെത്താന്‍ സഹായിച്ചത്
ബാറ്റിങ്ങില്‍ പിഴച്ചപ്പോള്‍ ബൗളിങ്ങില്‍ ഉയര്‍ത്തെഴുന്നേറ്റ് ഹൈദരാബാദ്;  മുംബൈ തോല്‍വിയുടെ വഴിയേ തന്നെ

മുംബൈ: സണ്‍റൈസേഴ്‌സിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയപ്പോള്‍ ജയിച്ചു കയറാമെന്നായിരുന്നു മുംബൈയുടെ കണക്കു കൂട്ടലുകള്‍. പക്ഷേ ബാറ്റിങ്ങില്‍ പിഴച്ചപ്പോള്‍ ബൗളിങ്ങില്‍ ആ കുറവ് പരിഹരിച്ച് മുംബൈയില്‍ നിന്നും ജയം തട്ടിയെടുത്ത് സണ്‍റൈസേഴ്‌സ്. 

കെയിന്‍ വില്യംസനിന്റെ ക്യാപ്റ്റന്‍സി കൂടിയായിരുന്നു സണ്‍റൈസേഴ്‌സിന് പ്രതിരോധിക്കാന്‍ ഭേദപ്പെട്ട സ്‌കോര്‍ ഇല്ലാതിരുന്നിട്ടു കൂടി ജയത്തിലേക്കെത്താന്‍ സഹായിച്ചത്. 119 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈയെ 18.5 ഓവറില്‍ 87 റണ്‍സിന് ഹൈദരാബാദ് ഓള്‍ ഔട്ടാക്കി. 

23 റണ്‍സ് മാത്രം വഴങ്ങിന മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിദ്ധാര്‍ഥ് കൗളയായിരുന്നു മുംബൈ ഇന്നിങ്‌സിന്റെ നട്ടെല്ല് ഒടിച്ചത്. ആദ്യ മത്സരത്തിന് ഇറങ്ങിയ മലയാളി താരം ബേസില്‍ തമ്പിയും മോശമാക്കിയില്ല. 1.5 ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി ബേസില്‍ രണ്ട വിക്കറ്റ് വീഴ്ത്തി. 

34 റണ്‍സ് എടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 24 റണ്‍സ് എടുത്ത ക്രുനാല്‍ പാണ്ഡ്യയുമല്ലാത്ത മുംബൈയുടെ മറ്റൊരു താരവും രണ്ടക്കം കടന്നില്ല. ജയത്തോടെ സണ്‍റൈസേഴ്‌സ് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്കെത്തി. മുംബൈയാവട്ടെ സീസണിലെ അഞ്ചാം തോല്‍വിയായിരുന്നു ഹൈദരാബാദിനെതിരെ നേരിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com