റോമയ്‌ക്കെതിരേയും കുതിപ്പ് തന്നെ, ആദ്യ പാദ സെമിയില്‍ 5-2ന് ജയിച്ചു കയറി ലിവര്‍പൂള്‍

മുഹമ്മദ് സലയുടേയും ഫിര്‍മിനോയും ഇരണ്ട് വട്ടം വീതം ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ മനേയില്‍ നിന്നും റോമയ്ക്ക് പ്രഹരമേറ്റു
റോമയ്‌ക്കെതിരേയും കുതിപ്പ് തന്നെ, ആദ്യ പാദ സെമിയില്‍ 5-2ന് ജയിച്ചു കയറി ലിവര്‍പൂള്‍

ആദ്യ പാദ സെമിയില്‍ റോമയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂളിന്റെ കുതിപ്പ്. മുഹമ്മദ് സലയുടേയും ഫിര്‍മിനോയും ഇരണ്ട് വട്ടം വീതം ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ മനേയില്‍ നിന്നും റോമയ്ക്ക് പ്രഹരമേറ്റു. 

എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചായിരുന്നു റോമയുടെ തിരിച്ചുവരവ്. ഇത് രണ്ടാം പാദ സെമിയിലേക്കെത്തുമ്പോള്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കും. അഞ്ച് ഗോളുകള്‍ക്ക ലിവര്‍പൂള്‍ ലീഡ് എടുത്ത നിന്ന സമയത്തായിരുന്നു മത്സരത്തിന്റെ 81ാം മിനിറ്റിലും 85ാം മിനിറ്റിലും ഗോളടിച്ച് റോമ തിരിച്ചു വരവിന്റെ സൂചന നല്‍കിയത്. 

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സയെ തകര്‍ത്തത് പോലൊരു തിരിച്ചു വരവ് റോമയ്ക്ക് സാധ്യമാകുമോയെന്നാണ് ലിവര്‍പൂള്‍ ആരാധകരുടെ ആശങ്ക.സലയും ഫിര്‍മിനോയും മനേയും ചേര്‍ന്ന് നയിച്ച ആക്രമണത്തെ പ്രതിരോധിക്കാന്‍ പാടുപെടുന്ന റോമയെയായിരുന്നു എന്‍ഫീല്‍ഡില്‍ കണ്ടത്. രണ്ടാമത്തെ ഗോളോടെ ഒരു യൂറോപ്യന്‍ ക്യാംപെയ്‌നില്‍ 10 തവണ വല കുലുക്കുന്ന ആദ്യ ലിവര്‍പൂള്‍ താരമെന്ന റെക്കോര്‍ഡ് സല തന്റെ പേരിലാക്കി. 

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ അഞ്ച് ഗോളുകള്‍ നേടുന്ന രണ്ടാമത്തെ ടീമാണ് ലിവര്‍പൂള്‍. മാത്രമല്ല, ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഏറ്റവും കൂടുതല്‍ തവണ ഗോള്‍ വല ചലിപ്പിച്ചതും ഈ കളിയിലാണ്. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ സീസണില്‍ എട്ടോ അതില്‍ അധികമോ ഗോളുകള്‍ നേടുന്ന മൂന്ന് താരങ്ങള്‍ ഒരു ടീമില്‍ വരുന്നത് ഇത് ആദ്യവുമാണ്. സല 10, ഫിര്‍മിനോ 10, മാനേ 8.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com