ആ റണ്‍മല കടന്നതിന് ശേഷവും ധോനിയെ നോക്കൂ, ക്യാപ്റ്റന്‍ കാം ആണ് കൂള്‍ ആണ്..

അസാധ്യമായതിനെ ഏത് നിമിഷവും തങ്ങള്‍ക്ക് അനുകൂലമാക്കുവാനുള്ള ശേഷി തനിക്കുണ്ടെന്ന് പല ആവര്‍ത്തി ധോനി തെളിയിച്ചിട്ടുണ്ട്
ആ റണ്‍മല കടന്നതിന് ശേഷവും ധോനിയെ നോക്കൂ, ക്യാപ്റ്റന്‍ കാം ആണ് കൂള്‍ ആണ്..

എം.എസ്.ധോനി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഓരോ ക്രിക്കറ്റ് ഫാനും എങ്ങിനെയാവണം? കീപ്പ് കാം, ആന്‍ഡ് ട്രസ്റ്റ് ധോനി...ചേയ്‌സിങ്ങ് സമ്മര്‍ദ്ദം അടിമുടി നില്‍ക്കുവാണെങ്കിലും, അസാധ്യമായതിനെ ഏത് നിമിഷവും തങ്ങള്‍ക്ക് അനുകൂലമാക്കുവാനുള്ള ശേഷി തനിക്കുണ്ടെന്ന് പല ആവര്‍ത്തി ധോനി തെളിയിച്ചിട്ടുണ്ട്. ബംഗ്ലൂരിനെതിരായ മത്സരത്തില്‍ അത് ഒരിക്കല്‍ കൂടി കണ്ടു.

36ാം വയസില്‍ 205 എന്ന വിജയ ലക്ഷ്യം മുന്നില്‍ വെച്ച് സമ്മര്‍ദ്ദത്തിന് നടുവില്‍ 34 ബോളില്‍ 70 റണ്‍സ് അടിച്ചു കൂട്ടി ധോനി ഇനിയും ക്രിക്കറ്റ് തനിക്കുള്ളില്‍ അവശേഷിക്കുന്നുവെന്ന് തെളിയിക്കുക കൂടിയായിരുന്നു. ആന്‍ഡേഴ്‌സനെ കൂറ്റന്‍ സിക്‌സിന് പറത്തിയായിരുന്നു ധോനി തനത് ശൈലിയില്‍ കളി അവസാനിപ്പിച്ചത്.

നാല് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എന്ന് നിന്നിടത്ത് നിന്നും രണ്ട് ബോള്‍ ബാക്കി നില്‍ക്കെ ടീമിനെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു ധോനി. റായിഡുവുമായി ചേര്‍ന്ന് 101 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്തായിരുന്നു ബംഗളൂരുവിനെ അവര്‍ നിഷ്പ്രഭരാക്കിയത്. റായിഡു പുറത്തായതിന് ശേഷവും ധോനി പിന്നോട്ടാഞ്ഞില്ല. ടീമിനോട് ജയത്തോട് അടുപ്പിക്കാന്‍ ധോനി റണ്‍സ് വാരിക്കൊണ്ടേയിരുന്നു. 

ഏഴ് സിക്‌സും, ഒരു ബൗണ്ടറിയും പറത്തിയായിരുന്നു ധോനിയുടെ ഇന്നിങ്‌സ്. ട്വിന്റി20യില്‍ ധോനിയുടെ കാലം കഴിഞ്ഞുവെന്ന വിമര്‍ശനങ്ങള്‍ക്ക് കൂടി ബാറ്റുകൊണ്ട് മറുപടി നല്‍കുകയായിരുന്നു ധോനി. ഐപിഎല്‍ ചരിത്രത്തിലെ അഞ്ചാമത്തെ വലിയ റണ്‍ ചേസായിരുന്നു ധോനിയും സംഘവും ഇന്നലെ നടത്തിയത്. ഇതേ സ്‌കോര്‍ തന്നെ ബാംഗ്ലൂരിന് എതിരെ തന്നെ ചിന്നസ്വാമി
സ്‌റ്റേഡിയത്തില്‍ നേരത്തെ ചേസ് ചെയ്തു ജയിച്ചിരുന്നു എന്ന കൗതുകവുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com