മറ്റൊരു നേട്ടത്തിനരികെ വിരാട് കോഹ് ലി; ഖേല്‍ രത്‌നയ്ക്ക് നാമനിര്‍ദേശംചെയ്ത് ബിസിസിഐ

മറ്റൊരു നേട്ടത്തിനരികെ വിരാട് കോഹ് ലി; ഖേല്‍ രത്‌നയ്ക്ക് നാമനിര്‍ദേശംചെയ്ത് ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ തേടി മറ്റൊരു നേട്ടം കൂടിയെത്തുന്നു. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന അവാര്‍ഡിന് കോഹ് ലിയെ ബിസിസിഐ നാമനിര്‍ദേശം ചെയ്തുവെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണവും സ്വന്തമാക്കിയാണ് കോഹ് ലിയുടെ റണ്‍വേട്ട തുടരുന്നത്. സെഞ്ചുറിയുടെ കാര്യത്തില്‍ ഉള്‍പ്പെടെ സച്ചിന്‍ തീര്‍ത്ത റെക്കോര്‍ഡുകളെല്ലാം കോഹ് ലി മറികടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2013ല്‍ കേ്ഹ് ലിക്ക് അര്‍ജുന അവാര്‍ഡും, 2017ല്‍ പദ്മശ്രീയും നല്‍കി രാജ്യം ആദരിച്ചിരുന്നു.

കോഹ് ലിയെ ഖേല്‍ രത്‌നയ്ക്ക് ശുപാര്‍ശ ചെയ്തതിന് പുറമെ, കായിക രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സുനില്‍ ഗവാസ്‌കറിനെ ധ്യാന്‍ ചന്ദ് പുരസ്‌കാരത്തിനായും ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയേയും, ശിഖര്‍ ധവാനേയുമാണ് അര്‍ജുനാ അവാര്‍ഡിനായി ബിസിസിഐ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. 

ഈ വര്‍ഷം റണ്‍വേട്ട തുടര്‍ന്ന സ്മൃതി ഐസിസി വനിതാ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും ഓപ്പണ്‍ ചെയ്യുകയാണ് ധവാന്‍. 2013ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ചുറിയോടെ അരങ്ങേറിയതിന് ശേഷം ടീമിന്റെ അവിഭാജ്യ ഘടകമായി ധവാന്‍ മാറിക്കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com