മോദിയെ ട്രോളി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും, ഒടുവില്‍ ഖേദപ്രകടനം

അഞ്ച് മിനിറ്റ് മാത്രമായിരുന്നു ആ ട്വിറ്റിന്റെ ആയുസ് എങ്കിലും അതിനോടകം തന്നെ നിരവധി പേരതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഐസിസിക്കെതിരെ വിമര്‍ശനവുമായെത്തി
മോദിയെ ട്രോളി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും, ഒടുവില്‍ ഖേദപ്രകടനം

പതിനാറുകാരിയെ ബലാത്സംഗം ചെയ്‌തെന്ന കുറ്റത്തിന് ആള്‍ദൈവം ആസാറാം
ബാപ്പുവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വിവാദ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആസാറാം ബാപ്പുവും ഒരുമിച്ചുള്ള വീഡിയോ ട്വീറ്റ് ചെയ്യുകയായിരുന്നു ഐസിസി. 

നരേന്ദ്ര മോദിയും, ആസാറാം ബാപ്പുവും ഒരുമിച്ചുള്ള ചില പഴയ ഓര്‍മകള്‍ എന്ന് പറഞ്ഞുള്ള വീഡിയോയായിരുന്നു ഐസിസി ട്വീറ്റ് ചെയ്തത്. നാരായണ്‍ നാരായണ്‍ എന്ന് ആ ട്വിറ്റിനൊപ്പം ഐസിസി എഴുതുകയും ചെയ്തു. 

അഞ്ച് മിനിറ്റ് മാത്രമായിരുന്നു ആ ട്വിറ്റിന്റെ ആയുസ് എങ്കിലും അതിനോടകം തന്നെ നിരവധി പേരതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഐസിസിക്കെതിരെ വിമര്‍ശനവുമായെത്തി.

മിനിറ്റുകള്‍ക്കകം സംഭവത്തില്‍ ക്ഷമ ചോദിച്ച് ഐസിസിയുടെ മറ്റൊരു ട്വീറ്റുമെത്തി. ക്രിക്കറ്റുമായി ബന്ധമില്ലാത്ത ട്വീറ്റ് തങ്ങളുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടതില്‍ നിരാശയുണ്ടാക്കുന്നതാണ്. ചുരുങ്ങിയ സമയം കൊണ്ട് ആ ട്വിറ്റിലൂടെ ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഐസിസി ട്വീറ്റില്‍ പറയുന്നു. 

ജോധ്പൂര്‍ കോടതിയായിരുന്നു ആശാറാം ബാപ്പുവിന് ജീവപര്യന്ത്യം തടവ് ശിക്ഷ വിധിച്ചത്. 2013ല്‍ ആശ്രമത്തില്‍ വെച്ച് പതിനാറുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നതായിരുന്നു കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com