സലയ്ക്ക് വിലമതിക്കാനാവാത്ത സമ്മാനവുമായി സൗദി; വിശുദ്ധ നഗരത്തില്‍ ഭൂമി

50 മത്സരങ്ങളില്‍ നിന്നും 45 ഗോളുകള്‍ സല ഇതിനോടകം ക്ലബിന് വേണ്ടി നേടിക്കഴിഞ്ഞു
സലയ്ക്ക് വിലമതിക്കാനാവാത്ത സമ്മാനവുമായി സൗദി; വിശുദ്ധ നഗരത്തില്‍ ഭൂമി

പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടി, ഗോള്‍ഡന്‍ ബൂട്ടിനോട് അടുത്ത് നില്‍ക്കുന്ന ഫുട്‌ബോള്‍ ലോകത്തെ പുതിയ താരോദയത്തിന് വിലമതിക്കാനാവാത്ത സമ്മാനവുമായി സൗദി. റെക്കോര്‍ഡുകള്‍ ഒന്നൊന്നായി മറികടന്ന് മുന്നേറുന്ന സലയ്ക്ക് വിശുദ്ധ നഗരമായ മക്കയില്‍ ഭൂമിയെന്നതാണ് സൗദി സമ്മാനമായി നല്‍കുന്നത്. 

സൗദി ഭരണകൂടം അനുവദിച്ചാല്‍ മക്കയിലെ ഹറമിനടുത്ത് ഈജിപ്ത്യന്‍ മെസിക്ക് ഭൂമി നല്‍കാമെന്നാണ് മക്ക മുന്‍സിപ്പാലിറ്റി പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ലിവര്‍പൂളിനായുള്ള ആദ്യ സീസണില്‍ തന്നെ വല കുലുക്കിക്കൊണ്ടേയിരിക്കുകയാണ് ഈജിപ്ത്യന്‍ താരം സല. 50 മത്സരങ്ങളില്‍ നിന്നും 45 ഗോളുകള്‍ സല ഇതിനോടകം ക്ലബിന് വേണ്ടി നേടിക്കഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ രണ്ട് ഗോളുകള്‍ അടിച്ച് റോമയ്‌ക്കെതിരെ അഞ്ച് ഗോളുകളുടെ ആധികാരിക ജയവും സല നേടിക്കൊടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com