സിസ്‌റ്റൈന്‍ ചാപ്പലിലെ ആ ചിത്രം തിരുത്തി വരയ്ക്കുന്നു; ഇവിടെ മറഡോണ ദൈവവും മെസി ആദമും

ദൈവം ആദമിന്റെ നേര്‍ക്ക് കൈനീട്ടുന്ന യഥാര്‍ഥ ചിത്രത്തിന്റെ സ്ഥാനത്ത് മെസിക്ക് നേരെ കൈനീട്ടുന്ന മറഡോണ.
സിസ്‌റ്റൈന്‍ ചാപ്പലിലെ ആ ചിത്രം തിരുത്തി വരയ്ക്കുന്നു; ഇവിടെ മറഡോണ ദൈവവും മെസി ആദമും

അര്‍ജന്റീനയില്‍ മതത്തിന് തുല്യമാണ് ഫുട്‌ബോള്‍. ഫുട്‌ബോള്‍ ഭ്രാന്ത് നിറഞ്ഞ അര്‍ജന്റീനയുടെ മുഴുവന്‍ കണ്ണും റഷ്യയിലേക്കാണ്. ലോക കിരീടം ഉയര്‍ത്തുന്നതിനായുള്ള കാത്തിരിപ്പ്. ആ കാത്തിരിപ്പിന് ഇടയില്‍ തെരുവുകളിലെ ചുവരുകളില്‍ മെസിയേയും ഇതിഹാസം മറഡോണയേയുമെല്ലാം വരച്ചിടുകയാണ് അര്‍ജന്റീനിയക്കാര്‍.

വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലിലെ ചുവരില്‍ നിറഞ്ഞിരിക്കുന്ന ചിത്രങ്ങള്‍ക്കൊന്നിന് സമാനമാണ് അര്‍ജന്റീനിയയിലെ ഒരു ഫുട്‌ബോള്‍ ക്ലബിന്റെ മേല്‍ക്കൂരയിലെ വര...ദൈവത്തിന്റെ സ്ഥാനത്ത് മറഡോണയും, ആദമിന്റെ സ്ഥാനത്ത് മെസിയുമാണെന്ന വ്യത്യാസം മാത്രം. 

ദൈവം ആദമിന്റെ നേര്‍ക്ക് കൈനീട്ടുന്ന യഥാര്‍ഥ ചിത്രത്തിന്റെ സ്ഥാനത്ത് മെസിക്ക് നേരെ കൈനീട്ടുന്ന മറഡോണ. അര്‍ജന്റീനയിലെ ഫുട്‌ബോള്‍ ഭ്രാന്ത് നിറഞ്ഞ ബറാകാസ് നഗരത്തിലെ ഈ ചിത്രം കണ്ടാല്‍ ഫുട്‌ബോള്‍ പ്രേമിയായ പോപ്പും ആ ഫുട്‌ബോള്‍ ലഹരിക്കൊപ്പം ചേര്‍ന്ന് പോകും.

സിസ്‌റ്റൈന്‍ ചാപ്പലില്‍ ദൈവവും ആദവുമുണ്ട്. ഫുട്‌ബോള്‍ ചാപ്പലില്‍ വേണ്ടത് മറഡോണയും മെസിയുമാണെന്നാണ് അര്‍ജന്റീനിയക്കാരുടെ വാക്കുകള്‍. ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട, ജുവാന്‍ റിക്വല്‍മെ, സെര്‍ജിയോ അഗ്യുറോ എന്നിവരും മെസിക്കും മറഡോണയ്ക്കും ഒപ്പം ചുമരില്‍ ഇടംപിടിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com