ആദ്യ ടെസ്റ്റ്; കോഹ് ലിയുടെ മൂന്ന് അപ്രതീക്ഷിത തീരുമാനങ്ങള്‍

പോകും തോറും പിച്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് എത്രമാത്രം ദുഷ്‌കരമാകും എന്നതിന്റെ സൂചനയും ആദ്യ ദിനം ലഭിച്ചു കഴിഞ്ഞു
ആദ്യ ടെസ്റ്റ്; കോഹ് ലിയുടെ മൂന്ന് അപ്രതീക്ഷിത തീരുമാനങ്ങള്‍

ഭേദപ്പെട്ട നിലയിലാണ് ഇംഗ്ലണ്ട് ആദ്യ ദിനം കളി അവസാനിപ്പിച്ചത്. പോകും തോറും പിച്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് എത്രമാത്രം ദുഷ്‌കരമാകും എന്നതിന്റെ സൂചനയും ആദ്യ ദിനം ലഭിച്ചു കഴിഞ്ഞു. രണ്ടാമത് ബാറ്റ് ചെയ്യാന്‍ ഇന്ത്യ വിധിക്കപ്പെട്ടതോടെ ആദ്യ ടെസ്റ്റ് തന്നെ കടുത്ത വെല്ലുവിളിയാണ് ഇന്ത്യയ്ക്ക് ഉയര്‍ത്തുന്നത്. 

ഇംഗ്ലണ്ടില്‍ ജയിച്ചു കയറുക എന്നത് ഇന്ത്യയ്ക്ക് അഭിമാന പ്രശ്‌നമാണ്. സമ്മര്‍ദ്ദം ശക്തമാണെങ്കിലും ആരും പ്രതീക്ഷിക്കാത്ത ചില നീക്കങ്ങളായിരുന്നു കോഹ് ലി ആദ്യ ടെസ്റ്റിലെടുത്തത്. ബിര്‍മിങ്ഹാം ടെസ്റ്റിന്റെ ആദ്യ ദിനം പിന്നിടുമ്പോള്‍ കോഹ് ലിയുടെ ആ അപ്രതീക്ഷിത തീരുമാനങ്ങള്‍ക്കെതിരെ പലരും നെറ്റി ചുളിക്കുന്നു...

ഒരേ ഒരു സ്പിന്നര്‍

എഡ്ജ്ബാസ്റ്റണിലെ വിക്കറ്റ് വിലയിരുത്തുമ്പോള്‍ ഒന്നിലധികം സ്പിന്നര്‍മാരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ ഇറങ്ങിയത് അശ്വിനുമായി മാത്രം.

ഏകദിനത്തില്‍ ഇടംകയ്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലീഷ് ബാറ്റ്‌സമാന്‍മാര്‍ കുഴങ്ങിയത് കണക്കിലെടുത്ത് രണ്ട് സ്പിന്നര്‍മാരെ ഇറക്കിയുള്ള കോമ്പിനേഷന് കോഹ് ലി ശ്രമിക്കണമായിരുന്നു. 

വീണ്ടും ധവാന്‍

പരിശീലന മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായെങ്കിലും കോഹ് ലി വീണ്ടും വിശ്വാസം അര്‍പ്പിച്ച് ധവാനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ധവാന്‍ എന്ന ബാറ്റ്‌സമാനിലുള്ള വിശ്വാസവും ഇടംകൈ-വലംകൈ ബാറ്റ്‌സമാന്‍ കോമ്പിനേഷനും മുന്നില്‍ കണ്ട് ധവാന്‍ വീണ്ടും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുകയായിരുന്നു. 

ചേതേശ്വര്‍ പൂജാര

ഇന്ത്യയുടെ ടെസ്റ്റ് മാച്ച് സ്‌പെഷ്യലിസ്റ്റ് എന്ന പേര് വീണിട്ടും പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ പൂജാരയ്ക്കായില്ല. കൗണ്ടിയില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതും പൂജാരയെ മാറ്റി നിര്‍ത്താന്‍ കോഹ് ലിയെ പ്രേരിപ്പിച്ചു.

കടുത്ത സാഹചര്യങ്ങളെ അതിജീവിക്കാന്‍ പുജാരയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് എന്നത് കൊണ്ട് തന്നെ പുജാരയെ കളയാന്‍ കോഹ് ലി കാണിച്ച ധൈര്യത്തെ കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ ചര്‍ച്ച. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com