ഒരു ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് സാം കറന്റെ പ്രഹരം. നിലയുറപ്പിച്ച് കളിച്ച് തുടങ്ങവെയായിരുന്നു മുരളി വിജയിയെ കറന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. പിന്നാലെ എത്തിയ രാഹുലിന്റെ കുറ്റി തെറിപ്പിച്ച് കറന്‍ ഡ്രസിങ് റൂമിലേക്ക് മടക്കി.
രാഹുല്‍ മടങ്ങിയതിന് പിന്നാലെ ധവാന്റെ വിക്കറ്റും കറന്‍ പിഴുത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. ധവാനും മുരളി വിജയിയും ചേര്‍ന്ന് ഇന്നിങ്‌സ് പടുത്തുയര്‍ത്തി കൊണ്ടു വരുന്നതിന് ഇടയിലായിരുന്നു കറന്റെ പ്രഹരം.
മിഡ് ഓണിലൂടെ ബൗണ്ടറി പായിക്കാന്‍ ശ്രമിക്കവെയാണ് സെക്കന്‍ഡ് സ്ലിപ്പില്‍ മലന് ക്യാച്ച് നല്‍കി ധവാന്‍ മടങ്ങിയത്. ആന്‍ഡേഴ്‌സന്റേയും കറന്റേയും ബോളുകളെ കോഹ് ലി എങ്ങിനെ അതിജീവിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 287 റണ്‍സില്‍ അവസാനിച്ചിരുന്നു. അശ്വിന്റെ നാല് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിനെ പിടിച്ചു കെട്ടിയത്. റൂട്ടിന്റേയും ബെയര്‍സ്റ്റോമിന്റേയും ചെറുത്തുനില്‍പ്പായിരുന്നു ഭേദപ്പെട്ട ടോട്ടലിലേക്ക് ആതിഥേയരെ എത്തിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ