മുംബൈയിലെ തെരുവില്‍ പാനിപൂരി വിറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക്; കയ്യടിച്ച് ക്രിക്കറ്റ് ലോകം

അമാനുഷിക ഇന്നിങ്‌സ് ഒന്നും അന്ന് യശസ്വി ജയ്‌സ്വാളില്‍ നിന്നും പിറന്നില്ല. 15 റണ്‍സിന് ജയ്‌സ്വാള്‍ പുറത്തായി
മുംബൈയിലെ തെരുവില്‍ പാനിപൂരി വിറ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക്; കയ്യടിച്ച് ക്രിക്കറ്റ് ലോകം

ജൂലൈ 30ന് ഇന്ത്യന്‍ അണ്ടര്‍ 19 ടീം ശ്രീലങ്കയെ നേരിട്ടപ്പോള്‍ മുംബൈയിലെ തെരുവുകളില്‍ പാനിപൂരി വിറ്റ് ജീവിച്ചിരുന്ന ഒരു പതിനേഴുകാരന് അന്ന് അരങ്ങേറ്റമായിരുന്നു. അമാനുഷിക ഇന്നിങ്‌സ് ഒന്നും അന്ന് യശസ്വി ജയ്‌സ്വാളില്‍ നിന്നും പിറന്നില്ല. 15 റണ്‍സിന് ജയ്‌സ്വാള്‍ പുറത്തായി. പക്ഷേ ഇന്ത്യന്‍ ടീം വരെ എത്താന്‍ അവന്‍ കാണിച്ച ധൈര്യവും നിശ്ചയദാര്‍ഡ്യവും കരുത്തുമെല്ലാം കാണാതെ വിടാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിനാവില്ല...

ജയ്‌സ്വാളിന്റെ വേരുകളിലേക്ക് പോകണം എങ്കില്‍ നമ്മള്‍ 2011ല്‍ എത്തണം. പതിനൊന്ന് വയസുകാരന്‍ അന്ന് മുംബൈയില്‍ എത്തി. ഒരു ലക്ഷ്യം മാത്രം മനസില്‍ വെച്ച്, ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം. ഷീറ്റുകള്‍ കെട്ടിയുണ്ടാക്കിയ ടെന്റില്‍ കഴിഞ്ഞു. പാനിപൂരി വിറ്റ് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ചു. 

ആ രാത്രികളില്‍ പലതും തള്ളി നീക്കിയത് ഒഴിഞ്ഞ വയറുമായിട്ട്. മുസ്ലീം യുനൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബിലെ ഗ്രൗണ്ട്‌സ്‌മെന്റ് ജീവനക്കാര്‍ക്കൊപ്പമായിരുന്നു അവന്റെ താമസം. പൃഥ്വി ഷാ ഉള്‍പ്പെടെ വിരിയുന്ന ക്രിക്കറ്റ് താരങ്ങളെ  കണ്ടെത്തിയ മുംബൈ ക്രിക്കറ്റ് ക്ലബിലെ ജ്വാല സിങ്ങിന്റെ കണ്ണില്‍ ജയ്‌സ്വാളും പെട്ടു. 

അങ്ങിനെ മുന്നില്‍ കുമിഞ്ഞ് കൂടിയിരുന്ന പ്രതിസന്ധികളെല്ലാം മറികടന്ന് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്കെത്തി. ഇതൊരു തുടക്കം മാത്രമാണെന്നും, ഇന്ത്യന്‍ കുപ്പായത്തിലേക്ക് നീ വരുമെന്നും പറയുകയാണ് ജയ്‌സ്വാളിനോട് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com