രണ്ട് പേരെ പരിശീലകരാക്കി അര്‍ജന്റീന; 2018ല്‍ ഇവര്‍ നയിക്കും

കൊളംബിയയ്ക്കും ഗ്വാട്ടിമലയ്ക്കും എതിരായ സൗഹൃദ മത്സരങ്ങള്‍ മുന്നില്‍ കണ്ടാണ് താത്കാലിക പരിശീലകരെ നിയമിച്ചിരിക്കുന്നത്
രണ്ട് പേരെ പരിശീലകരാക്കി അര്‍ജന്റീന; 2018ല്‍ ഇവര്‍ നയിക്കും

അര്‍ജന്റീനയുടെ താത്കാലിക പരിശീലകരമായി ലയണല്‍ സ്‌കലോനിയേയും പാബ്ലോ എയ്മറിനേയും നിയമിച്ചു. അര്‍ജന്റീനയുടെ അണ്ടര്‍ 20 ഫുട്‌ബോള്‍ ടീം പരിശീലകനായിരുന്നു സ്‌കലോനി. അണ്ടര്‍ 20 ടീമില്‍ സ്‌കലോനിയുടെ സഹപരിശീലകനാണ്  പാബ്ലോ എയ്മര്‍. 

സെപ്തംബറില്‍ നടക്കാനിരിക്കുന്ന കൊളംബിയയ്ക്കും ഗ്വാട്ടിമലയ്ക്കും എതിരായ സൗഹൃദ മത്സരങ്ങള്‍ മുന്നില്‍ കണ്ടാണ് താത്കാലിക പരിശീലകരെ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമിച്ചിരിക്കുന്നത്. 

സാംപോളിയുടെ കോച്ചിങ് സ്റ്റാഫിലും സ്‌കലോനി ഉള്‍പ്പെട്ടിരുന്നു. 2018ല്‍ ഇരുവരുമായിരിക്കും അര്‍ജന്റീനയെ നയിക്കുക. റൈറ്റ് ബാക്കായും റൈറ്റ് മിഡ്ഫീല്‍ഡറായും അര്‍ജന്റീനിയന്‍ ടീമില്‍ പ്രത്യക്ഷപ്പെട്ട താരമായിരുന്നു സ്‌കലോനി. 2006ലെ അര്‍ജന്റീനയുടെ ലോക കപ്പ് ടീമിലും ഉള്‍പ്പെട്ടിരുന്നു. 

അര്‍ജന്റീനയെ കിരീട നേട്ടത്തിലേക്ക് എത്തിക്കാന്‍ സാംപോളിക്ക് കഴിയുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത് എങ്കിലും റഷ്യയില്‍ പ്രതീക്ഷകളെല്ലാം തകര്‍ന്നടിയുകയായിരുന്നു. അര്‍ജന്റീനിയന്‍ ടീമില്‍ തുടര്‍ന്ന് കളിക്കണം എങ്കില്‍ തന്റെ മൂന്ന് നിബന്ധനകള്‍ മെസി മുന്നില്‍ വെച്ചിരുന്നു എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അര്‍ജന്റീന ആവശ്യപ്പെടുന്ന പരിശീലകനെ നല്‍കുക എന്നതായിരുന്നു മെസിയുടെ നിബന്ധനകളില്‍ ഒന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com