കോഹ് ലിയും കൂട്ടരും തകര്‍ന്നടിഞ്ഞു; ആദ്യ ടെസ്റ്റ് ഇംഗ്ലണ്ടിന്

180 റണ്‍സിന് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടിയെങ്കിലും എഡ്ജ്ബാസ്റ്റണിലെ പിച്ച് ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാര്‍ക്ക് ദുഷ്‌കരമാവുകയായിരുന്നു
കോഹ് ലിയും കൂട്ടരും തകര്‍ന്നടിഞ്ഞു; ആദ്യ ടെസ്റ്റ് ഇംഗ്ലണ്ടിന്

കോഹ് ലി ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാര്‍ പൊരുതി നോക്കാന്‍ പോലും തയ്യാറാകാതെ മടങ്ങിയതോടെ ആദ്യ ടെസ്റ്റില്‍ ജയം പിടിച്ച് ഇംഗ്ലണ്ട്. അര്‍ധശതകം പൂര്‍ത്തിയാക്കി നിന്ന കോഹ് ലിയെ ബെന്‍ സ്‌റ്റോക്ക് പവലിയനിലേക്ക് മടക്കിയതോടെ തന്നെ ഇന്ത്യ തോല്‍വി ഉറപ്പിച്ചിരുന്നു. ഒടുവില്‍ ജയത്തില്‍ നിന്നും 31 റണ്‍സ് അകലെ ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശീലയിട്ട് ഇംഗ്ലണ്ട് ജയം ആഘോഷിച്ചു.

ബിര്‍മിങ്ഹാമിലെ ജയത്തോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.രണ്ടാം ഇന്നിങ്‌സില്‍ 180 റണ്‍സിന് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടിയെങ്കിലും എഡ്ജ്ബാസ്റ്റണിലെ പിച്ച് ഇന്ത്യന്‍ ബാറ്റ്‌സമാന്‍മാര്‍ക്ക് ദുഷ്‌കരമാവുകയായിരുന്നു. 

 51 റണ്‍സ്  എടുത്ത് നില്‍ക്കെ കോഹ് ലിയെ ബെന്‍ സ്‌റ്റോക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. നാലാം ദിനം കളി ആരംഭിച്ചപ്പോള്‍ തന്നെ ദിനേശ് കാര്‍ത്തിക്കിനെ ഡ്രസിങ് റൂമിലേക്ക് മടക്കി ഇംഗ്ലണ്ട് ബൗളര്‍മാര്‍ നയം വ്യക്തമാക്കിയിരുന്നു. നാലാം ദിനം 84 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് മുന്നിലെ വിജയ ലക്ഷ്യം. 

രണ്ട് ഇന്നിങ്‌സിലും അടിത്തറ പാകുന്നതില്‍ ഓപ്പണര്‍മാര്‍ പരാജയപ്പെടുകയും രാഹുലും രഹാനേയും വന്നപാടെ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ആദ്യ ഇന്നിങ്‌സില്‍ 22 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 28 റണ്‍സും നേടി ഹര്‍ദിക്ക് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ബിര്‍മിങ്ഹാമം ടെസ്റ്റില്‍ 
50 റണ്‍സിന് മുകളില്‍ നേടുന്ന രണ്ടാമത്തെ താരമായി. 200 റണ്‍സ് നേടി കോഹ് ലിയാണ് ഒന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com