മുഹമ്മദ് ഷമിയുടെ വയസിലും കൃത്രിമം, തെളിവുകളുമായി ഹസിന്‍ ജഹാന്‍

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഷമി കളിക്കുമ്പോഴാണ് ഇന്ത്യന്‍ താരത്തിനെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഹസിന്‍ ഉന്നയിക്കുന്നത്
മുഹമ്മദ് ഷമിയുടെ വയസിലും കൃത്രിമം, തെളിവുകളുമായി ഹസിന്‍ ജഹാന്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍. പ്രായം സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് ഷമി നല്‍കിയിരിക്കുന്നത് എന്നാണ് വോട്ടേഴ്‌സ് ഐഡിയും ഡ്രൈവിങ് ലൈസന്‍സുമെല്ലാം തെളിവായി കാണിച്ച് ഹസിന്‍ ജഹാന്‍ ആരോപിക്കുന്നത്. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഷമി കളിക്കുമ്പോഴാണ് ഇന്ത്യന്‍ താരത്തിനെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഹസിന്‍ ഉന്നയിക്കുന്നത്. ഷമിയുടെ ജന്മദിനം മാര്‍ച്ച് 9, 1990 ആണെന്നാണ് ബിസിസിഐയുടെ രേഖകളില്‍. എന്നാല്‍ പത്താം ക്ലാസിലെ മാര്‍ക്ക് ഷീറ്റ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐഡി എന്നിവയില്‍ എല്ലാം ഡേറ്റ് ഓഫ് ബെര്‍ത് വ്യത്യസ്തമായാണ് നല്‍കിയിരിക്കുന്നത്. 

പത്താം ക്ലാസിലെ മാര്‍ക്ക് ഷീറ്റില്‍ ജനുവരി 3, 1984 ആണ് ഷമിയുടെ ജന്മദിനമായി പറയുന്നത്. ഡ്രൈവിങ് ലൈസന്‍സില്‍ ഇത് 1982 മാര്‍ച്ച് അഞ്ച് ആണ്. മറ്റൊരു മാര്‍ക്ക് ഷീറ്റിലാവട്ടെ ജന്മദിനം സെപ്തംബര്‍ മൂന്ന് 1990 ആണ്. ഫേസ്ബുക്കിലൂടെയാണ് ഹസിന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് ഷമി വീഴ്ത്തി. ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ അതിജീവിക്കാന്‍ ക്രിക്കറ്റ് ആണ് സഹായകമായത് എന്നായിരുന്നു ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് ഇറങ്ങിയതിന് പിന്നാലെ ഷമിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com